'ഇതൊരു യുദ്ധമാണ്, അതിന് തയ്യാറാവുക'; അശ്വത്ഥാമാവിൻ്റെ വേഷത്തിലെത്തി ടീം ഇന്ത്യക്ക് ബച്ചൻ്റെ സന്ദേശം

നാഗ് അശ്വിൻ ചിത്രമായ 'കൽക്കി 2898 എഡി'യുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയാണ് ഇന്ത്യൻ ടീമിന് സന്ദേശം നൽകുന്ന വീഡിയോ പങ്കിവച്ചിരിക്കുന്നത്.ജൂൺ 27ന് ചിത്രം തിയറ്ററുകളിലെത്തും.

author-image
Greeshma Rakesh
Updated On
New Update
t20 world cup

amitabh bachchans special message for indian team for t20 world cup

Listen to this article
0.75x 1x 1.5x
00:00 / 00:00

 

2024-ലെ ഐസിസി പുരുഷ ടി20 ലോകകപ്പിൽ പങ്കെടുക്കുന്ന ഇന്ത്യൻ ടീമിന് സന്ദേശവുമായി ബോളിവുഡ് താരം അമിതാഭ് ബച്ചൻ. പുറത്തിറാങ്ങാനിരിക്കുന്ന 'കൽക്കി 2898 എഡി'യിലെ തൻ്റെ കഥാപാത്രമായ അശ്വത്ഥാമാവിൻ്റെ വേഷത്തിലെത്തിയാണ് ബച്ചൻ വീഡിയോ സന്ദേശം പങ്കുവച്ചത്.നാഗ് അശ്വിൻ ചിത്രമായ 'കൽക്കി 2898 എഡി'യുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയാണ് ഇന്ത്യൻ ടീമിന് സന്ദേശം നൽകുന്ന വീഡിയോ പങ്കിവച്ചിരിക്കുന്നത്.

''ഇതൊരു യുദ്ധമാണ്, അതിന് തയ്യാറാവുക" എന്ന് അമിതാഭ് ബച്ചൻ പ്രഖ്യാപിക്കുന്നതോടെയാണ് വീഡിയോ ആരംഭിക്കുന്നത്. പിന്നീട് രോഹിത് ശർമ്മ, വിരാട് കോഹ്‌ലി, ഹാർദിക് പാണ്ഡ്യ എന്നിവർക്കൊപ്പം മുൻ താരങ്ങളായ മഹേന്ദ്ര സിംഗ് ധോണി, ഹർഭജൻ സിംഗ് എന്നിവർ ക്രിക്കറ്റ് ഗ്രൗണ്ടിൽ തങ്ങളുടെ വിജയം ആഘോഷിക്കുന്നതിൻ്റെ ദൃശ്യങ്ങളും വീഡിയോയിൽ കാണാം. സ്‌പോർട്‌സിനോട് ഏറെ നാൽപര്യമുള്ള താരമാണ് അമിതാഭ് ബച്ചൻ.മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ നടക്കുന്ന ക്രിക്കറ്റ് മത്സരങ്ങൾ കാണാൻ പലപ്പോഴും അദ്ദേഹം എത്താറുണ്ട്. 

അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് ‘കൽക്കി 2898 എഡി’. ജൂൺ 27ന് ചിത്രം തിയറ്ററുകളിലെത്തും. ഈ വർഷത്തെ ഏറ്റവും പ്രതീക്ഷയുള്ള ഇന്ത്യൻ ചിത്രങ്ങളിൽ ഒന്നാണ് കൽക്കി. വമ്പൻ ബജറ്റിൽ വിവിധ ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്. പ്രഭാസ് നായകനാകുന്ന ചിത്രത്തിൽ കമൽഹാസൻ, ദീപിക പദുക്കോൺ, ജൂനിയർ എൻടിആർ, വിജയ് ദേവരക്കൊണ്ട, ദുൽഖർ സൽമാൻ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു.

 

Indian Cricket Team kalki 2898 AD Amitabh Bachchan t20 world cup 2024