ബിഗ് ബോസ് വീട്ടിൽ നാടകീയ രംഗങ്ങൾ; സിജോയുടെ കരണം പുകച്ച റോക്കി പുറത്ത്

റോക്കി ഗുരുതര നിയമലംഘനമാണ് നടത്തിയതെന്നും ഇനി ഷോയിൽ തുടരാൻ സാധ്യമല്ലെന്നും ബിഗ് ബോസ് അറിയിച്ചു. ഏറെ നേരം നീണ്ടു നിന്ന ചർച്ചകൾക്കൊടുവിലായിരുന്നു തീരുമാനം.

author-image
Greeshma Rakesh
New Update
bigg boss malayalam 6

asi rocky physical fight with sijo

Listen to this article
0.75x 1x 1.5x
00:00 / 00:00

 

ബിഗ് ബോസ് വീട്ടിൽ നാടകീയ രംഗങ്ങൾ. മത്സരാർത്ഥികളായ സിജോയും അസി റോക്കിയും തമ്മിൽ നടന്ന വാക്കേറ്റം കൈയാങ്കളിയിൽ കലാശിച്ചു. ഒടുവിൽ റോക്കി ബിഗ് ബോസ് വീട്ടിൽ നിന്ന് പുറത്തായി. ഇന്നലെ സംപ്രേഷണം ചെയ്ത എപ്പിസോഡിലാണ് സിജോയുടെ കരണം നോക്കി റോക്കി അടിച്ചത്. റോക്കിയെ കൺഫെഷൻ റൂമിലേക്ക് വിളിപ്പിച്ചാണ് ബിഗ് ബോസ് ഇക്കാര്യം പറഞ്ഞത്. റോക്കി ഗുരുതര നിയമലംഘനമാണ് നടത്തിയതെന്നും ഇനി ഷോയിൽ തുടരാൻ സാധ്യമല്ലെന്നും ബിഗ് ബോസ് അറിയിച്ചു. ഏറെ നേരം നീണ്ടു നിന്ന ചർച്ചകൾക്കൊടുവിലായിരുന്നു തീരുമാനം.

'ഈ ബിഗ് ബോസ് വീട്ടിലെ നിയമങ്ങളുടെ ഗുരുതരമായ ലംഘനമാണ് നിങ്ങൾ നടത്തിയത്. അതുകൊണ്ട് തന്നെ ഇനി നിങ്ങൾക്ക് ഇവിടെ തുടരാനാകില്ല. ഇപ്പോൾ തന്നെ യാതൊരു മുന്നറിയിപ്പും ഇല്ലാതെ നിങ്ങളെ ഇവിടെ നിന്നും പുറത്താക്കുകയാണ്. കൂടുതൽ കാര്യങ്ങൾ ഇവിടുത്തെ അധികൃതർ നിങ്ങളെ അറിയിക്കും,' എന്നായിരുന്നു ബിഗ് ബോസ് റോക്കിയോട് പറഞ്ഞത്.

തുടക്കം മുതലേ കലിപ്പ് മോഡിൽ മുന്നോട്ടു പൊയ്ക്കൊണ്ടിരുന്ന മത്സരാർത്ഥിയായിരുന്നു റോക്കി. ഇടക്കിടെ സഹമത്സരാർത്ഥികളോട് കൊമ്പുകോർത്തിരുന്ന റോക്കിക്ക് പലതവണ ബിഗ് ബോസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അപ്സരയും റോക്കിയും തമ്മിലുള്ള പ്രശ്നം പിന്നീട് സിജോയുടെ നേരെ തിരിഞ്ഞുവരികയായിരുന്നു. പവർ ടീമിലെ അംഗമായ സിജോ പ്രശ്നത്തിൽ ഇടപെട്ടു. തുടർന്ന് സിജോയും റോക്കിയും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതിനിടെ സിജോ റോക്കിയുടെ താടിയിൽ പിടിച്ചു. പിന്നാലെ എന്റെ ദേഹത്ത് തൊട്ട് നോക്കടാ എന്ന് റോക്കി വെല്ലുവിളിക്കുകയും സിജോ പതിയെ ദേഹത്ത് തൊടുകയും ചെയ്തു. ഉടനടി റോക്കി സിജോയുടെ മുഖത്ത് അടിക്കുക ആയിരുന്നു. ഇതോടെ ബിഗ് ബോസ് റോക്കിയെ കൺഫഷൻ റൂമിൽ വിളിപ്പിച്ചു.

പുറത്ത് ശൗര്യം കാണിച്ചു നടന്ന റോക്കി കൺഫെഷൻ റൂമിൽ വലിയ രീതിയിൽ പൊട്ടിക്കരയുന്നതാണ് കണ്ടത്. സിജോ പ്രവോക്ക് ചെയ്തതിനാലാണ് താൻ തല്ലിയതെന്നായിരുന്നു ഇയാൾ പറഞ്ഞത്. ഇതേ അഭിപ്രായം മറ്റ് മത്സരാർത്ഥികൾക്കും ഉണ്ട്. 'സിജോയോട് ഞാൻ പറഞ്ഞതാണ് എന്റെ ദേഹത്ത് തൊടരുതെന്ന്. ദേഹത്ത് തൊട്ടാൽ എന്റെ കൈ അറിയാതെ പൊങ്ങും. ഞാൻ ചെയ്തത് തെറ്റാണ്. അതുകൊണ്ട് ഞാൻ പോകാൻ തയ്യാറാണ്. എന്റെ ആറ് വർഷത്തെ സ്വപ്‌നമാണ് കയ്യിൽ നിന്നും പോയത്. നൂറ് ദിവസത്തേക്കുള്ള വസ്ത്രവും കൊണ്ടാണ് ഞാൻ വന്നത്. ഹീറോയായി ഹൗസിൽ നിന്നും ഇറങ്ങണമെന്നാണ് ഞാൻ വിചാരിച്ചത്. ഇപ്പോൾ ഞാൻ വെറും സീറോയായാണ് പുറത്തേക്ക് പോകുന്നത്. റോക്കി തോറ്റു,' കരഞ്ഞുകൊണ്ട് റോക്കി പറഞ്ഞു.

 

 

bigboss malayalam season6 asi rocky Sijo physically assault