ഹൈദരാബാദിൽ ആക്ഷൻ ഷെഡ്യൂൾ ആരംഭിച്ച് മെഗാസ്റ്റാർ ചിരഞ്ജീവിയുടെ 'വിശ്വംഭര' !

മെഗാസ്റ്റാർ ചിരഞ്ജീവിയെ നായകനാക്കി 'ബിംബിസാര' ഫെയിം വസിഷ്ഠ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഫാന്റസി അഡ്വഞ്ചർ ബിഗ് ബജറ്റ് ചിത്രം 'വിശ്വംഭര'യുടെ ആക്ഷൻ ഷെഡ്യൂൾ ഹൈദരാബാദിൽ ആരംഭിച്ചു.

author-image
Greeshma Rakesh
New Update
vishwambhara

chiranjeevis movie vishwambhara crucial action schedule begins in hyderabad

Listen to this article
0.75x 1x 1.5x
00:00 / 00:00

 

മെഗാസ്റ്റാർ ചിരഞ്ജീവിയെ നായകനാക്കി 'ബിംബിസാര' ഫെയിം വസിഷ്ഠ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഫാന്റസി അഡ്വഞ്ചർ ബിഗ് ബജറ്റ് ചിത്രം 'വിശ്വംഭര'യുടെ ആക്ഷൻ ഷെഡ്യൂൾ ഹൈദരാബാദിൽ ആരംഭിച്ചു. സംഭാഷണങ്ങൾ, ഒരു ഗാനം, ആക്ഷൻ ബ്ലോക്ക് എന്നിവയുടെ ചിത്രീകരണത്തിന് പിന്നാലെയാണ് ചിത്രത്തിന്റെ ആക്ഷൻ ഷെഡ്യൂൾ ആരംഭിച്ചത്. വളരെ വേ​ഗത്തിൽ ചിത്രീകരണം പുരോ​ഗമിക്കുന്ന ഈ ചിത്രം പ്രമുഖ പ്രൊഡക്ഷൻ ഹൗസായ യുവി ക്രിയേഷൻസിന്റെ ബാനറിൽ വിക്രം, വംശി, പ്രമോദ് എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. ചിത്രത്തിൽ ചിരഞ്ജീവിയുടെ നായികയായി തൃഷ കൃഷ്ണനാണ് എത്തുന്നത്. 2025 ജനുവരി 10 സംക്രാന്തിക്ക് ചിത്രം തിയറ്ററുകളിലെത്തും. 

'ബിംബിസാര' എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം വസിഷ്ഠ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ സിനിമയാണ് 'വിശ്വംഭര'. ‌ഹൈദരാബാദിലെ അലൂമിയം ഫാക്ടറിയിൽ ഫൈറ്റ് മാസ്റ്റേഴ്‌സ് ജോഡികളായ രാം-ലക്ഷ്മണിൻ്റെ മേൽനോട്ടത്തിൽ ചിരഞ്ജീവിയും എതിരാളികളും തമ്മിലുള്ള തീവ്രമായ ആക്ഷൻ സീക്വൻസാണ് ഇപ്പോൾ ചിത്രീകരിക്കുന്നത്. വലിയ ക്യാൻവാസിൽ ചിത്രീകരിക്കുന്ന ഈ ആക്ഷൻ സീക്വൻസ് സിനിമ കാണുന്ന കാഴ്ചക്കാർക്ക് ഒരു പ്രത്യേക അനുഭവം നൽകും. 

ചിരഞ്ജീവിയുടെ ഇതുവരെയുള്ള സിനിമകളേക്കാൾ ഏറ്റവും ചിലവേറിയ ചിത്രമാണ് 'വിശ്വംഭര'. നവംബർ അവസാനവാരത്തിലാണ് 'വിശ്വംഭര'യുടെ ചിത്രീകരണം ആരംഭിച്ചത്. സിനിമയുടെ പ്രധാന ഭാഗങ്ങൾ ചിത്രീകരിക്കുന്നതിനായ് 13 കൂറ്റൻ സെറ്റുകളാണ് ടീം ഹൈദരാബാദിൽ സ്ഥാപിച്ചിരിക്കുന്നത്. ചിരഞ്ജീവിയും തൃഷയും ഇതിന് മുന്നെ 2006 സെപ്തംബർ 20ന് പുറത്തിറങ്ങിയ 'സ്റ്റാലിൻ' എന്ന ചിത്രത്തിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. 

ഛായാഗ്രഹണം- ഛോട്ടാ കെ നായിഡു, ചിത്രസംയോജനം- കോത്തഗിരി വെങ്കിടേശ്വര റാവു, സന്തോഷ് കാമിറെഡ്ഡി, സംഗീതം-എം എം കീരവാണി, ഗാനരചന- ശ്രീ ശിവശക്തി ദത്ത, ചന്ദ്രബോസ്, സ്ക്രിപ്റ്റ് അസോസിയേറ്റ്സ്-  ശ്രീനിവാസ് ഗവിറെഡ്ഡി, ഗന്ത ശ്രീധർ, നിമ്മഗദ്ദ ശ്രീകാന്ത്, മയൂഖ് ആദിത്യ, സംഭാഷണങ്ങൾ-സായി മാധവ് ബുറ, പ്രൊഡക്ഷൻ ഡിസൈനർ- എ എസ് പ്രകാശ്, വസ്ത്രാലങ്കാരം- സുസ്മിത കൊനിഡേല. ലൈൻ പ്രൊഡ്യൂസർ- റാമിറെഡ്ഡി ശ്രീധർ റെഡ്ഡി, പിആർഒ- ശബരി.

hyderabad movie news actor chiranjeevi vishwambhara