'ജീവിതത്തിൽ ഏറ്റവും വിലമതിക്കുന്ന നിമിഷം'; റിച്ചയുടെ നിറവയറിൽ ചുംബിച്ച് രേഖ,വിഡിയോ

രേഖ ജിയെപ്പോലെ ബഹുമാനിക്കപ്പെടുന്ന ഒരാളിൽ നിന്ന് അഭിനന്ദനവും സ്നേഹവും ലഭിച്ചത് ജീവിതത്തിൽ ഏറ്റവും വിലമതിക്കുന്ന ഒരു നിമിഷമാണെന്നും റിച്ച പ്രതികരിച്ചു.

author-image
Greeshma Rakesh
Updated On
New Update
rekha

rekha kisses richa chadhas baby

Listen to this article
0.75x 1x 1.5x
00:00 / 00:00

 

സഞ്ജയ് ലീല ബൻസാലിയുടെ പുതിയ സീരീസായ ഹീരമാണ്ടി: ദി ഡയമണ്ട് ബസാറിന്റെ പ്രീമിയറിലെ ബോളിവുഡ് താരം റിച്ച ഛദ്ദയുടെയും താരറാണി രേഖയുടെയും വിഡിയോയാണിപ്പോൾ സോഷ്യൽ മിഡിയയിൽ വൈറൽ.അമ്മയാകാനൊരുങ്ങുന്ന റിച്ച ഛദ്ദയുടെ നിറവയറിൽ വാൽസല്യത്തോടെ ചുംബിക്കുന്ന രേഖയെ വിഡിയോയിൽ കാണാം.



സംഭവത്തെ കുറിച്ച് ഒരു മാധ്യമത്തിനോട് റിച്ച പറഞ്ഞതിങ്ങനെ;-‘എത്ര മനോഹരമായ വിഡിയോ ആണത്. അവർ എന്നെ ആലിംഗനം ചെയ്തു. അപ്പോഴാണ് എന്റെ നിറവയർ ശ്രദ്ധിക്കുന്നത്. ഞാൻ എന്റെ ഏഴാം മാസത്തിലാണ്. ഇതെന്തൊരു അനുഗ്രഹമാണ് എന്ന് പറഞ്ഞുകൊണ്ടാണ് എന്നോട് അനുവാദം ചോദിക്കുന്നത്. ഞാൻ അമ്പരന്നു പോയി. എന്റെ കുഞ്ഞ് ഒരു ഇതിഹാസത്താൽ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. അവർ വളരെ കനിവുള്ളവരും വളരെ മനോഹരമായി പെരുമാറുന്നവരുമാണ്’.



രേഖ ജിയെപ്പോലെ ബഹുമാനിക്കപ്പെടുന്ന ഒരാളിൽ നിന്ന് അഭിനന്ദനവും സ്നേഹവും ലഭിച്ചത് ജീവിതത്തിൽ ഏറ്റവും വിലമതിക്കുന്ന ഒരു നിമിഷമാണെന്നും റിച്ച പ്രതികരിച്ചു.ഒപ്പം "ഹീരമാണ്ടിയിലെ തൻ്റെ പ്രകടനത്തെ കുറിച്ചുള്ള രേഖയുടെ നല്ല വാക്കുകളും സ്നേഹവും തനിക്ക് ഒരുപാട് സന്തോഷം തന്നുവെന്നും റിച്ച പറഞ്ഞു.സഞ്ജയ് ലീല ബൻസാലിയുടെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സീരിസായ ഹീരമാണ്ഡി: ദി ഡയമണ്ട് ബസാറിന്റെ പ്രീമിയറിൽ ആലിയ ഭട്ട്, സൽമാൻ ഖാൻ ഉൾപ്പെടെ നിരവധി പേരാണ് പങ്കെടുത്തത്.

Bollywood News heeramandi premiere richa chadha rekha