ജോക്കർ, ഹാര്‍ലി വീണ്ടും തിരശീലയിൽ; ജോക്കര്‍ 2 ട്രെയ്‌ലര്‍ പുറത്തിറങ്ങി

ജോക്കര്‍ ആര്‍തറായി ഫീനിക്‌സ് എത്തുമ്പോള്‍ ഹാര്‍ലി ക്വിന്‍ എന്ന കഥാപാത്രത്തെ ലേഡി ഗാഗ അവതരിപ്പിക്കും.  ടോഡ് ഫിലിപ്പിസാണ് ചിത്രത്തിൻറെ സംവിധാനം.

author-image
Rajesh T L
Updated On
New Update
holly

ജോക്കര്‍ ഫോളി അഡ്യു ചിത്രത്തിൽ നിന്ന്

Listen to this article
0.75x1x1.5x
00:00/ 00:00

 ദീർഘനാളത്തെ കാത്തിരിപ്പുകൾക്ക് വിരാമമിട്ട്  'ജോക്കര്‍' ചിത്രത്തിൻറെ രണ്ടാം ഭാഗമായ 'ജോക്കര്‍; ഫോളി അഡ്യു'വിൻറെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ജോക്കര്‍ ആര്‍തറായി ഫീനിക്‌സ് എത്തുമ്പോള്‍ ഹാര്‍ലി ക്വിന്‍ എന്ന കഥാപാത്രത്തെ ലേഡി ഗാഗ അവതരിപ്പിക്കും.  ടോഡ് ഫിലിപ്പിസാണ് ചിത്രത്തിൻറെ സംവിധാനം. സാസീ ബീറ്റ്‌സ്, ബ്രെന്‍ഡന്‍ ഗ്‌ളീസണ്‍, കാതറീന്‍ കീനര്‍, ജോക്കബ് ലോഫ് ലാന്‍ഡ്, ഹാരി ലോവ്‌റ്റെ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

മാനസിക വെല്ലുവിളികൾ നേരിടുന്നവരെ  ചികിത്സിക്കുന്ന കേന്ദ്രത്തില്‍ വച്ച് ഹാര്‍ലിന്‍ ക്വിന്‍ ജോക്കറിനെ കാണുകയും പിന്നാലെ  ഇരുവരും പ്രണയത്തിലാവുകയും ചെയ്യുന്നു . ഇവർ ഒന്നിക്കുമ്പോഴുണ്ടാകുന്ന ഭീകര നിമിഷങ്ങളിലേക്കാണ് ചിത്രം സഞ്ചരിക്കുന്നത്.

2019ലാണ്  ജോക്കറിൻറെ ആദ്യ ഭാഗം പുറത്തിറങ്ങിയത് . ആര്‍ റേറ്റഡ് സിനിമ ചരിത്രത്തില്‍  വലിയ സാമ്പത്തിക നേട്ടമാണ് ചിത്രം നേടിയത്. സ്യൂഡോ ബുള്‍ബാര്‍ എന്ന അവസ്ഥയ്ക്ക് സമാനമായ മാനസിക വെല്ലുവിളി നേരിടുന്ന ആര്‍തറിനെ അത്യതം സൂക്ഷ്മതയോടെയാണ് വാക്വിന്‍ ഫീനിക്സ് അവതരിപ്പിച്ചിച്ചത്. ആ വര്‍ഷത്തെ ഓസ്‌കര്‍ അടക്കം മികച്ച നടനുള്ള ഒട്ടേറെ പുരസ്‌കാരങ്ങള്‍ അടക്കം വാക്വിന്‍ ഫീനിക്സ് സ്വന്തമാക്കിയിരുന്നു .

ജോക്കറിൻറെ രണ്ടാം ഭാഗത്തിൽ ബാറ്റ്മാന്‍ ഉണ്ടാകുമെന്നും ഒരു കോമിക് ചിത്രമായിരിക്കും ഇതെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ആദ്യഭാഗത്തിന് സമാന രീതിയിൽ തന്നെ സൈക്കോളജിക്കല്‍ ത്രില്ലറായാണ് രണ്ടാം ഭാഗവും ഒരുക്കിയിരിക്കുന്നത്. ഒക്ടോബര്‍ 4 ന്  ചിത്രം തിയേറ്ററുകളില്‍ എത്തും.

jocker 2 joaquin pheonix lady gaga