ജിമ്മില്‍ വ്യായാമത്തിനിടെ  ജൂനിയര്‍ എന്‍ടിആറിന് പരിക്ക്

താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ദേവര: പാര്‍ട്ട്1ന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയതിനു പിന്നാലെയാണ് എന്‍ടിആറിനു പരിക്കേറ്റത്. ഇടത് കൈക്കാണ് പരിക്കേറ്റത്.

author-image
Prana
New Update
ntr
Listen to this article
0.75x1x1.5x
00:00/ 00:00

ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ നടന്‍ ജൂനിയര്‍ എന്‍ടിആറിന് പരിക്ക്. ഇടത് കൈക്കാണ് പരിക്കേറ്റത്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ദേവര: പാര്‍ട്ട്1ന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയതിനു പിന്നാലെയാണ് എന്‍ടിആറിനു പരിക്കേറ്റത്. പരിക്കുമായി ബന്ധപ്പെട്ട് പ്രചരിപ്പിക്കുന്ന ഊഹാപോഹങ്ങള്‍ തള്ളിക്കളയണമെന്നും താരത്തിന്റെ ടീം പ്രസ്താവനയിറക്കി.
'ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ ജൂനിയര്‍ എന്‍ടിആറിന് പരിക്കേറ്റു. കഴിഞ്ഞദിവസം രാത്രി ജൂനിയര്‍ എന്‍ടിആര്‍ 'ദേവര' ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയിരുന്നു. താരം ഇപ്പോള്‍ സുഖം പ്രാപിച്ചുവരികയാണ്. പരിക്ക് ഭേദമായി അദ്ദേഹം വൈകാതെ തന്നെ തിരിച്ചെത്തും. പരിക്കുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങള്‍ ആരും വിശ്വസിക്കരുതെന്നും അവ തള്ളിക്കളയണ'മെന്നും പ്രസ്താവനയില്‍ ടീം ആവശ്യപ്പെട്ടു.
ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായ വിവരം നടനും സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. 'ജനതാ ഗാരേജ് ' എന്ന ചിത്രത്തിന് ശേഷം കൊരട്ടല ശിവയും എന്‍ടിആറും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ദേവര പാര്‍ട്ട് 1. 

junior ntr injury