'കാന്താര 2' റിലീസ് അടുത്ത വര്‍ഷം

റിഷബ് ഷെട്ടി എന്ന കന്നഡ നടനെ ആഗോളതലത്തില്‍ ശ്രദ്ധേയനാക്കിയ ചിത്രമാണ് 'കാന്താര'. റിഷബ് തന്നെ സംവിധാനം ചെയ്ത് നായകനായ ചിത്രത്തിന്റെ വിജയം പ്രീക്വല്‍ എന്ന ആശയം മുന്നോട്ട് വെയ്ക്കുന്നതായിരുന്നു.

author-image
Prana
New Update
d
Listen to this article
0.75x1x1.5x
00:00/ 00:00

റിഷബ് ഷെട്ടി എന്ന കന്നഡ നടനെ ആഗോളതലത്തില്‍ ശ്രദ്ധേയനാക്കിയ ചിത്രമാണ് 'കാന്താര'. റിഷബ് തന്നെ സംവിധാനം ചെയ്ത് നായകനായ ചിത്രത്തിന്റെ വിജയം പ്രീക്വല്‍ എന്ന ആശയം മുന്നോട്ട് വെയ്ക്കുന്നതായിരുന്നു. ഇതിനോടകം തന്നെ 'കാന്താര 2'-ന്റെ പ്രീപ്രൊഡക്ഷന്‍ ആരംഭിച്ച സിനിമയുടെ പുതിയ അപ്ഡേഷനാണ് പിങ്ക് വില്ല പുറത്തുവിട്ടിരിക്കുന്നത്.
വമ്പന്‍ ബജറ്റിലൊരുങ്ങുന്ന സിനിമയ്ക്ക് വേണ്ടി കഴിഞ്ഞ ഒരു വര്‍ഷമായി, ടീം നിരവധി ലൊക്കേഷനുകളിലും സ്റ്റുഡിയോ സജ്ജീകരണങ്ങളിലും ഷൂട്ടിങ് നടത്തി വരികയാണ്. പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് 'കാന്താര 2'ന്റെ ഷൂട്ടിംഗ് അവസാനഘട്ടത്തിലെത്തി നില്‍ക്കുകയാണ്. റിഷബ് ഷെട്ടിയും സംഘവും ഔട്ട്ഡോര്‍ ഷൂട്ട് പൂര്‍ത്തിയാക്കിയിട്ടുണ്ട്. 15 മുതല്‍ 20 ദിവസത്തെ ഇന്‍ഡോര്‍ ഷൂട്ടിംഗ് മാത്രമാണ് ഇനി ബാക്കിയുള്ളത്.ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളും സമാനമായി ആരംഭിച്ചു കഴിഞ്ഞു. കാന്താര 2 കാന്താരയേക്കാള്‍ വളരെ വലുതാണ്, കഥയില്‍ പുരാണ ഘടകങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്ന് സിനിമയുടെ അടുത്ത വൃത്തങ്ങളെ ഉദ്ദരിച്ചുകൊണ്ട് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നു. ചിത്രീകരണത്തിന്റെ ഭൂരിഭാഗവും പൂര്‍ത്തിയായെങ്കിലും, പോസ്റ്റ്-പ്രൊഡക്ഷനിലും വിഷ്വല്‍ ഇഫക്റ്റുകളിലും സമയം നല്ലതു പോലെയെടുത്തായിരിക്കും പൂര്‍ത്തിയാക്കുക.

Rishab Shetty kanthara movie