ഇന്റര്‍നാഷണല്‍ ഡേയില്‍ നൃത്തം ചെയ്ത് കീര്‍ത്തി; ചിത്രം പങ്കുവെച്ച് താരം

ഇന്റര്‍നാഷണല്‍ ഡേ പ്രമാണിച്ച് നടത്തിയ ഒരു പരിപാടിയില്‍ നൃത്തം ചെയ്യുന്ന ചിത്രങ്ങള്‍ പങ്കുവെച്ച് തെന്നിന്ത്യന്‍ നായിക കീര്‍ത്തി സുരേഷ്.

author-image
Athira Kalarikkal
Updated On
New Update
Keerthy Suresh

Keerthy Suresh

Listen to this article
0.75x 1x 1.5x
00:00 / 00:00

ഇന്റര്‍നാഷണല്‍ ഡേ പ്രമാണിച്ച് നടത്തിയ ഒരു പരിപാടിയില്‍ നൃത്തം ചെയ്യുന്ന ചിത്രങ്ങള്‍ പങ്കുവെച്ച് തെന്നിന്ത്യന്‍ നായിക കീര്‍ത്തി സുരേഷ്. ഇന്റര്‍നാഷനല്‍ ഡാന്‍സ് ഡേ എന്ന ഹാഷ്ടാഗോടെയാണ് ഇന്‍സ്റ്റഗ്രാമില്‍ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. പോണ്ടിച്ചേരിയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ആഘോഷിക്കുന്ന ചിത്രങ്ങളും നടി കഴിഞ്ഞ ദിവസം പങ്കുവച്ചിരുന്നു. വെള്ളയും പിങ്ക് കലര്‍ന്ന നിറങ്ങളും കലര്‍ന്ന ഒറ്റ തോളില്‍ നിറമുള്ള വസ്ത്രമാണ് നടി ധരിച്ചിരുന്നത്. 

തമിഴ്, തെലുങ്ക്, മലയാളം സിനിമകളില്‍ പ്രവര്‍ത്തിക്കുന്ന കീര്‍ത്തി സുരേഷ് അവസാനമായി അഭിനയിച്ചത് 'സൈറന്‍' എന്ന ചിത്രത്തിലാണ്. കെ.നന്ദിനിയാണ് തമിഴ് ചിത്രം സംവിധാനം ചെയ്തത്. ബാലതാരമായി സിനിമയിലേക്കെത്തിയ കീര്‍ത്തി ആദ്യം അഭിനയിക്കുന്നത് പൈലറ്റ്സ് എന്ന ചിത്രത്തിലാണ്.

keerthy suresh dance party International Dance Day Photo