Nayanthara’s X Account Hacked, Asks Fans To Ignore Unnecessary Tweets
നയന്‍താരയുടെ എക്‌സ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി താരം അറിയിച്ചു. ആരാധകര്‍ ജാഗ്രത പാലിക്കണമെന്നും താരം മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. തന്റെ അക്കൗണ്ടില്‍ നിന്ന് അനാവശ്യമായി ട്വീറ്റുകള്‍ വന്നാല്‍ അവഗണിക്കണമെന്നും താരം പറഞ്ഞു. അടുത്തിടെയായാണ് നയന്‍താര സമൂഹ മാധ്യമങ്ങളില്‍ സജീവമായിരിക്കുന്നത്.
നയന്‍താര നായികയാകുന്ന പുതിയ റൊമാന്റിക് ചിത്രമാണ് ചിത്രീകരണം പുരോഗമിക്കുന്നത്. സംവിധാനം നിര്‍വഹിക്കുന്ന വിഷ്ണു ഇടവനാണ്. നായകനായി എത്തുന്ന കവിനാണ്. ചിത്രത്തിന്റെ ലൊക്കേഷനില്‍ പെണ്‍കുട്ടിക്കൊപ്പമുള്ള നയന്‍താരയുടെ ഫോട്ടോ നടിയുടെ ആരാധകര്‍ ചര്‍ച്ചയാക്കി മാറ്റിയിരുന്നു
നയന്‍താര നായികയായി വേഷമിട്ട ചിത്രങ്ങളില്‍ ഒടുവില്‍ എത്തിയ അന്നപൂരണി ചര്‍ച്ചയായി മാറിയിരുന്നു. അന്നപൂരണിയില്‍ നയന്‍താര ഒരു ഷെഫ് കഥാപാത്രമായി വേഷമിട്ടത് ശ്രദ്ധയാകര്‍ഷിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ട് . മികച്ച പ്രതികരണമായിരുന്നു നയന്‍താരയുടേതായി വന്ന ചിത്രം അന്നപൂരണിക്ക് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചത്. നയന്‍താരയെ നായികയാക്കി നിലേഷ് കൃഷ്ണ സംവിധാനം ചെയ്തതാണ് അന്നപൂരണി.