പാക് അഭിനേതാക്കളുടെ വിലക്കിന് പിന്നിൽ ബോളിവുഡ് താരങ്ങളുടെ ഭയം, പ്രത്യേകിച്ച് ഖാന്മാർക്ക്: നടി നദിയ ഖാൻ

പാകിസ്താൻ അഭിനേതാക്കളുടെ കഴിവിനെ ബോളിവുഡ് താരങ്ങൾ ഭയപ്പെടുന്നുവെന്നും പാക് താരങ്ങൾക്ക് ഇന്ത്യയിൽ നിന്ന് ലഭിക്കുന്ന സ്വീകാര്യതയെ ഖാന്മാരും മറ്റുള്ളവരും ഭയപ്പെടുന്നെന്നും പാക് നടിയും ടെലിവിഷൻ അവതാരകയുമായ നദിയ ഖാൻ.

author-image
Greeshma Rakesh
New Update
-nadia-khan

pakistani actress nadia khan claims khans are scared of pak actors talent

Listen to this article
0.75x 1x 1.5x
00:00 / 00:00

രാഷ്ട്രീയ കാരണങ്ങൾ മാത്രമല്ല പാകിസ്താൻ താരങ്ങളെ ഇന്ത്യൻ സിനിമകളിൽ നിന്ന് ഒഴിവാക്കിയതെന്ന് പാക് നടിയും ടെലിവിഷൻ അവതാരകയുമായ നദിയ ഖാൻ. പാകിസ്താൻ അഭിനേതാക്കളുടെ കഴിവിനെ ബോളിവുഡ് താരങ്ങൾ ഭയപ്പെടുന്നുവെന്നും പാക് താരങ്ങൾക്ക് ഇന്ത്യയിൽ നിന്ന് ലഭിക്കുന്ന സ്വീകാര്യതയെ ഖാന്മാരും മറ്റുള്ളവരും ഭയപ്പെടുന്നെന്നും നടി പറഞ്ഞു.ഒരു പാക് ടെലിവിഷൻ ഷോയിലാണ് നാദിയയുടെ വിവാദ പരാമർശം. നദിയ ഖാന്റെ വാക്കുകൾക്കെതിരെ വലിയ വിമർശനമാണ് ഉയർന്നുവരുന്നത്.

'പാക് താരമായ ഫവാദ് ഖാനെപ്പോലുള്ള അഭിനേതാക്കൾ ബോളിവുഡിൽ പ്രത്യക്ഷപ്പെട്ടതോടെ ഇന്ത്യൻ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടു. ഇത് ബോളിവുഡ് താരങ്ങളെ ഭയപ്പെടുത്തി.ഉറി ഭീകരാക്രമണം മറയായി വച്ച് രാഷ്ട്രീയകാരണങ്ങൾ പറഞ്ഞ് പാക് താരങ്ങളെ ഇന്ത്യൻ സിനിമയിൽ അഭിനയിപ്പിക്കാതെയായി. രാഷ്ട്രീയ പ്രശ്‌നം മാത്രമല്ല വിലക്കിന് പിന്നിൽ. അവിടത്തെ താരങ്ങളുടെ ഗൂഢാലോചനയുടെ ഫലംകൂടിയാണ്. ഞങ്ങൾക്ക് ഇന്ത്യൻ സിനിമ കിട്ടാത്തതിൽ ഭയമൊന്നുമില്ല. പാക് താരങ്ങൾ വളരെ കഴിവുള്ളവരുമാണ്. അവർ കണ്ണുകൾ കൊണ്ടാണ് അഭിനയിക്കുന്നത്- നദിയ പറഞ്ഞു.

അതെസമയം ഇന്ത്യൻ പ്രേക്ഷകർക്ക് പാക് താരങ്ങളോട് വലിയ സ്‌നേഹമാണ്. ഇത് അവിടത്തെ സൂപ്പർ താരങ്ങൾക്ക്, പ്രത്യേകിച്ച് ഖാന്മാർക്ക് ഭയമാണ്.പാക് താരങ്ങൾ ഇവിടെ വന്നു സിനിമ ചെയ്താൽ തങ്ങൾ എന്തു ചെയ്യും എന്നാണ് അവരുടെ ചിന്ത.കൂടാതെ ഇന്ത്യൻ ഷോകളുടെ പകുതി ചെലവിലാണ് പാകിസ്താനിൽ ഷോകൾ നിർമിക്കുന്നത്.തങ്ങളുടെ കലാകാരന്മാർ മികച്ച കഴിവുള്ളവരാമെന്നും   അവരുടെ സൃഷ്ടികൾ ആഗോളതലത്തിൽ കാണണമെന്ന് അവർ ആഗ്രഹിക്കുന്നതായും നദിയ കൂട്ടിച്ചേർത്തു.

2019ലെ പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് പാക് സിനിമാ പ്രവർത്തകർക്ക് ഓൾ ഇന്ത്യ സിനി വർക്കേഴ്‌സ് അസോസിയേഷൻ ഇന്ത്യയിൽ വിലക്ക് ഏർപ്പെടുത്തിയത്. ഉറി ഭീകരാക്രമണത്തെ തുടർന്ന് പാകിസ്താനിലും ഇന്ത്യൻ സിനിമകൾക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു.എന്നാൽ രണ്ടു വർഷങ്ങൾക്ക് മുൻപ് പാകിസ്താൻ നിരോധനം പിൻവലിച്ചു. ഇന്ത്യൻ സിനിമകൾ നിരോധിച്ചത് പാകിസ്താനിലെ തിയറ്റർ വ്യവസായത്തെ ബാധിച്ചതായുള്ള റിപ്പോർട്ടുകളുണ്ടായിരുന്നു.അതിനാലാണ് പാകിസ്ഥാൻ  ഇന്ത്യൻ സിനിമകളുടെ നിരോധനം പിൻവലിച്ചത്.

ഇന്ത്യൻ സിനിമകളെ നിരോധിക്കുകയായിരുന്നില്ല, മറിച്ച് പ്രതിരോധത്തിന്റെ ഭാഗമായുള്ള നടപടികൾ മാത്രമായിരുന്നുവെന്ന്‌ പിന്നീട് പാക് സിനിമാ വിതരണ അസോസിയേഷൻ വക്താവ് അന്ന് വ്യക്തമാക്കിയിരുന്നു.എന്നാൽ പാക് സിനിമാ പ്രവർത്തകർക്ക് ഇന്ത്യയിലുള്ള വിലക്ക് ഇപ്പോഴും തുടരുകയാണ്.ഇതിന്റെ പശ്ചാത്തലത്തിലാണ് നദിയ ഖാന്റെ വിമർശനം.

nadia khan Pakistani Actress Bollywood News