പാരീസ് ഫാഷൻ വീക്കിആലിയ ഭട്ട്

ലോറിയൽ പാരീസിൻ്റെ പുതിയ ബ്രാൻഡ് അംബാസഡറായി അടുത്തിടെയാണ് ആലിയ നിയമിതയായത്. സിൽവർ-മെറ്റാലിക് ഓഫ് ഷോൾഡർ കോർസെറ്റ് ആലിയയുടെ ശൈലിയും ഗ്ലാമറും എടുത്തുകാണിക്കുന്നതായിരുന്നു.

author-image
Prana
New Update
3lVbxzU9iwIXzodPddqE
Listen to this article
0.75x1x1.5x
00:00/ 00:00

തിങ്കളാഴ്ച, പാരീസ് ഫാഷൻ വീക്കിൽ ബ്യൂട്ടി ബ്രാൻഡായ ലോറിയൽ പാരീസിനെ പ്രതിനിധീകരിച്ച് ആലിയ ഭട്ട് മിന്നുന്ന അരങ്ങേറ്റം നടത്തി. സെലിബ്രിറ്റി ഫാഷൻ ഡിസൈനർ ഗൗരവ് ഗുപ്ത രൂപകൽപ്പന അതിമനോഹരമായ മെറ്റാലിക് സിൽവർ ബസ്റ്റിയർ അണിഞ്ഞ് ആത്മവിശ്വാസത്തോടെ റാംപിൽ നടക്കുന്ന ആലിയയുടെ ചിത്രങ്ങൾ വൈറലാവുകയാണ്. ലോറിയൽ ഷോയിൽ ജെയ്ൻ ഫോണ്ട, ഇവാ ലോംഗോറിയ, ഐശ്വര്യ റായ് ബച്ചൻ, കെൻഡൽ ജെന്നർ, കാര ഡെലിവിഗ്നെ തുടങ്ങിയവരും പങ്കെടുത്തു. 

ലോറിയൽ പാരീസിൻ്റെ പുതിയ ബ്രാൻഡ് അംബാസഡറായി അടുത്തിടെയാണ് ആലിയ നിയമിതയായത്. സിൽവർ-മെറ്റാലിക് ഓഫ് ഷോൾഡർ കോർസെറ്റ് ആലിയയുടെ ശൈലിയും ഗ്ലാമറും എടുത്തുകാണിക്കുന്നതായിരുന്നു.

യുഎസ് നടിയും മോഡലും സംവിധായികയുമായ ആൻഡി മക്‌ഡവലിനൊപ്പം ആലിയ റാംപ് പങ്കിട്ടു. ഇരുവരും കൈകോർത്ത് നടന്നപ്പോൾ അത് ഷോയിലെ അവിസ്മരണീയമായ നിമിഷമായി മാറി.  

പാരീസ് ഫാഷൻ വീക്ക് വുമൺ റെഡി-ടു-വെയർ സ്പ്രിംഗ്-സമ്മർ 2025 ശേഖരത്തിൻ്റെ ഭാഗമായിരുന്നു ലോറിയൽ പാരീസ് ഷോ, "വാക്ക് യുവർ വർത്ത്" എന്നു പേരിട്ട ഷോ ഐക്കണിക് പാലൈസ് ഗാർണിയർ ഓപ്പറ ഹൗസിൽ വെച്ച് നടന്നു.

alia bhatt