രാം ചരൺ-ശങ്കർ ചിത്രം 'ഗെയിം ചേഞ്ചർ' ! ​'ജര​ഗണ്ടി' ലിറിക്കൽ വീഡിയോ പുറത്ത്...

അനന്ത ശ്രീറാം വരികൾ ഒരുക്കിയ ​ഗാനം ദലേർ മെഹന്ദിയും സുനിധി ചൗഹാനും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. തമൻ എസിന്റെതാണ് സം​ഗീതം. ​​പ്രഭുദേവയുടെതാണ് കോറിയോ​ഗ്രഫി.

author-image
Greeshma Rakesh
New Update
jaragandi song

ram charans movie game changer first song jaragandi out

Listen to this article
0.75x 1x 1.5x
00:00 / 00:00

 

ഗ്ലോബൽ സ്റ്റാർ രാം ചരണിനെ നായകനാക്കി ശങ്കർ സംവിധാനം ചെയ്യുന്ന 'ഗെയിം ചേഞ്ചർ'ലെ 'ജര​ഗണ്ടി' എന്ന ​ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി. അനന്ത ശ്രീറാം വരികൾ ഒരുക്കിയ ​ഗാനം ദലേർ മെഹന്ദിയും സുനിധി ചൗഹാനും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. തമൻ എസിന്റെതാണ് സം​ഗീതം. ​​പ്രഭുദേവയുടെതാണ് കോറിയോ​ഗ്രഫി. 

'ആർആർആർ'ന്റെ മികച്ച വിജയത്തിന് ശേഷം രാം ചരൺ നായകനായെത്തുന്ന 'ഗെയിം ചേഞ്ചർ' ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജുവും സിരീഷും ചേർന്നാണ് നിർമ്മിക്കുന്നത്. ഹർഷിത്താണ് സഹനിർമ്മാതാവ്. ശ്രീമതി അനിതയാണ് ചിത്രം അവതരിപ്പിക്കുന്നത്. കാർത്തിക് സുബ്ബരാജിന്റെതാണ് കഥ. സു വെങ്കിടേശൻ, ഫർഹാദ് സാംജി, വിവേക് എന്നിവർ ചേർന്ന് തിരക്കഥ ഒരുക്കിയ ചിത്രത്തിലെ സംഭാഷണങ്ങൾ തയ്യാറാക്കിയത് സായ് മാധവ് ബുറയാണ്. 

അസാധാരണമായ ഒരു സിനിമാറ്റിക് അനുഭവം പ്രേക്ഷകർക്ക് സമ്മാനിക്കുന്ന പാൻ ഇന്ത്യൻ സിനിമയാണ് 'ഗെയിം ചേഞ്ചർ'. കിയാര അദ്വാനി നായികയായെത്തുന്ന ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ അഞ്ജലി, സമുദ്രക്കനി, എസ് ജെ സൂര്യ, ശ്രീകാന്ത്, സുനിൽ തുടങ്ങിയവരാണ് അവതരിപ്പിക്കുന്നത്. 

ഛായാഗ്രഹണം: എസ് തിരുനാവുക്കരശു, ചിത്രസംയോജനം: ഷമീർ മുഹമ്മദ്, ഗാനരചന: രാമജോഗയ്യ ശാസ്ത്രി, അനന്ത ശ്രീറാം, കാസർള ശ്യാം, ലൈൻ പ്രൊഡ്യൂസർ: എസ് കെ സബീർ, നരസിംഹറാവു എൻ, കലാസംവിധാനം: അവിനാഷ് കൊല്ല, ആക്ഷൻ: അൻബരിവ്, കോറിയോഗ്രഫി: പ്രഭുദേവ, ഗണേഷ് ആചാര്യ, പ്രേം രക്ഷിത്, ബോസ്കോ മാർഷ്യ, ജാനി, സാൻഡി, സൗണ്ട് ഡിസൈൻ: ടി ഉദയ് കുമാർ, പിആർഒ: ശബരി.

ram charan movie news game changer jaragandi song