ഡബിള്‍ ബാരല്‍ തോക്കുമായി സമാന്ത; 'മാ ഇന്തി ബംഗാരം' ഫസ്റ്റ് ലുക്ക് പുറത്ത്

തെന്നിന്ത്യന്‍ നായിക സമാന്ത രുത്ത് പ്രഭുവിന്റെ ജന്മദിനത്തോടനുബന്ധിച്ച് പുതിയ ചിത്രത്തിന്റെ പുതിയ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇറക്കി.

author-image
Athira Kalarikkal
New Update
First Look poster

First look poster of 'maa inti bangaram' movie

Listen to this article
0.75x 1x 1.5x
00:00 / 00:00

 

തെന്നിന്ത്യന്‍ നായിക സമാന്ത രുത്ത് പ്രഭുവിന്റെ ജന്മദിനത്തോടനുബന്ധിച്ച് പുതിയ ചിത്രത്തിന്റെ പുതിയ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇറക്കി. സമാന്ത നായിക കഥാപാത്രത്തിലെത്തുന്ന 'മാ ഇന്തി ബംഗാരം' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്കിന്റെ പോസ്റ്റര്‍ സമാന്ത തന്നെയാണ് സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ടത്. ഡബിള്‍ ബാരല്‍ തോക്കേന്തി രക്തത്തില്‍ കുളിച്ച് നില്‍ക്കുന്ന സമാന്തയെയാണ് പോസ്റ്ററില്‍ കാണുന്നത്. സമാന്തയുടെ കരിയറിലെ വേറിട്ട കഥാപാത്രമായിരിക്കും മാ ഇന്തി ബംഗാരത്തിലേതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

  കണ്ണില്‍ പകയുടെ രൗദ്രഭാവം പൂണ്ട് നില്‍ക്കുന്ന സാമന്തയുടെ കഥാപാത്രത്തെയാണ് പോസ്റ്ററിലൂടെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തുന്നത്. മകളായും കാമുകിയായും ഭാര്യയായുമെല്ലാം പ്രേക്ഷഹൃദയം കവര്‍ന്ന സാമന്തയുടെ കരിയറിലെ തന്നെ വേറിട്ട കഥാപാത്രമായിരിക്കും മാ ഇന്തി ബംഗാരത്തിലേതെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ പ്രൊഡ്യൂസറും സമാന്തയാണ്. സമാന്തയുടെ പ്രൊഡക്ഷന്‍ ഹൗസ് ആയ ത്രലാല മൂവിങ് പിക്ചേഴ്സിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്.

 

 

samantha first look poster New movie