ഞെട്ടിക്കാന്‍ സഞ്ജു ബാബ എത്തുന്നു പ്രഭാസിന്റെ ഹൊറര്‍ - ഫാന്റസി ചിത്രം 'രാജാസാബി'ലെ സഞ്ജയ് ദത്തിന്റെ ലുക്ക് താരത്തിന് ജന്മദിന സമ്മാനമായി പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍

ഇടതൂര്‍ന്ന, നരകയറിയ മുടിയിഴകളും ദുരൂഹത നിഴലിക്കുന്ന കണ്ണുകളുമായി നില്‍ക്കുന്ന സഞ്ജയ് ദത്തിന്റെ പോസ്റ്ററാണ് അദ്ദേഹത്തിന് ജന്മദിന സമ്മാനമായി അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.

author-image
Sneha SB
New Update
SANJAY DUTT

ഐതിഹ്യങ്ങളും മിത്തുകളും എഡ്ജ് ഓഫ് ദ സീറ്റ് ത്രില്ലിങ് നിമിഷങ്ങളുമൊക്കെയായി റിലീസിനൊരുങ്ങുന്ന റിബല്‍ സ്റ്റാര്‍ പ്രഭാസിന്റെ ഹൊറര്‍ ഫാന്റസി ത്രില്ലര്‍ 'രാജാസാബി'ലെ സഞ്ജയ് ദത്തിന്റെ ഞെട്ടിക്കുന്ന ലുക്ക് പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. ഇടതൂര്‍ന്ന, നരകയറിയ മുടിയിഴകളും ദുരൂഹത നിഴലിക്കുന്ന കണ്ണുകളുമായി നില്‍ക്കുന്ന സഞ്ജയ് ദത്തിന്റെ പോസ്റ്ററാണ് അദ്ദേഹത്തിന് ജന്മദിന സമ്മാനമായി അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. ടി.ജി. വിശ്വപ്രസാദ് നിര്‍മ്മിച്ച് മാരുതി സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബര്‍ അഞ്ചിനാണ് വേള്‍ഡ് വൈഡ് റിലീസിനായി ഒരുങ്ങുന്നത്. 

'ഞങ്ങളുടെ പവര്‍ഹൗസ്, വേഴ്‌സറ്റൈല്‍ ആക്ടര്‍ സഞ്ജു ബാബയ്ക്ക് ജന്മദിനാശംസകള്‍, ഏവരേയും നടുക്കുന്നതും വിസ്മയിപ്പിക്കുന്നതുമായ ആ നിമിഷങ്ങള്‍ക്കായി ഒരുങ്ങിക്കോളൂ...' എന്ന് കുറിച്ചുകൊണ്ടാണ് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്. 'രാജാ സാബി'ന്റെ വിസ്മയിപ്പിക്കുന്ന ടീസര്‍ അടുത്തിടെ പുറത്തിറങ്ങിയത് ഏവരും ഏറ്റെടുത്തിരുന്നു. സഞ്ജയ് ദത്ത്, നിധി അഗര്‍വാള്‍, മാളവിക മോഹനന്‍, റിദ്ധി കുമാര്‍ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ ഒരുമിക്കുന്നത്. സമാനതകളില്ലാത്ത സ്‌റ്റൈലിലും സ്വാഗിലും കരിയറില്‍ ഇതുവരെ അവതരിപ്പിക്കാത്ത രീതിയിലുള്ളൊരു പുതുപുത്തന്‍ വേഷപ്പകര്‍ച്ചയിലാണ് ചിത്രത്തില്‍ പ്രഭാസിനെ അവതരിപ്പിച്ചിരിക്കുന്നത് എന്നാണ് അറിയാനാകുന്നത്. 

ഏവരേയും അതിശയിപ്പിക്കുന്ന അമാനുഷിക ഘടകങ്ങളും ചില മിത്തുകളും ഒക്കെ സന്നിവേശിപ്പിച്ചുകൊണ്ട് എത്തുന്ന ഹൊറര്‍ എന്റര്‍ടെയ്‌നറായ 'രാജാസാബ്'  'ഹൊറര്‍ ഈസ് ദ ന്യൂ ഹ്യൂമര്‍' എന്ന ടാഗ് ലൈനുമായാണ് എത്തുന്നത് എന്നതിനാല്‍ തന്നെ പ്രേക്ഷകരേവരും ഏറെ ആകാംക്ഷയിലാണ്. ഫാമിലി എന്റര്‍ടെയ്നറായെത്തിയ 'പ്രതി റോജു പാണ്ഡഗെ', റൊമാന്റിക് കോമഡി ചിത്രമായ 'മഹാനുഭാവുഡു' എന്നീ സിനിമകള്‍ക്ക് ശേഷം മാരുതി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ദ രാജാ സാബ്'. 

തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി പാന്‍ ഇന്ത്യന്‍ ചിത്രമായി പ്രദര്‍ശനത്തിനെത്തുന്ന രാജാസാബ് പീപ്പിള്‍ മീഡിയ ഫാക്ടറിയുടെ ബാനറില്‍ ടി.ജി. വിശ്വപ്രസാദാണ് ചിത്രം നിര്‍മ്മിക്കുന്നത്. വിവേക് കുച്ചിബോട്‌ലയാണ് സഹനിര്‍മ്മാതാവ്. തമന്‍ എസ്. സം?ഗീതം പകരുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം: കാര്‍ത്തിക് പളനി, ചിത്രസംയോജനം: കോത്തഗിരി വെങ്കിടേശ്വര റാവു, ഫൈറ്റ് കോറിയോ?ഗ്രഫി: രാം ലക്ഷ്മണ്‍ മാസ്റ്റേഴ്സ്, കിംഗ് സോളമന്‍, വിഎഫ്എക്സ്: ബാഹുബലി ഫെയിം ആര്‍.സി. കമല്‍ കണ്ണന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: രാജീവന്‍, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍: എസ് എന്‍ കെ, പി.ആര്‍.ഒ.: ആതിര ദില്‍ജിത്ത്.

 

sanjay dutt Prabhas horror movies