‘ബാഹുബലി’ ഉടൻ വരുന്നു; 'പ്രപഞ്ചത്തിലെ ഒരു ശക്തിക്കും അവന്റെ തിരിച്ചുവരവ് തടയാനാകില്ല',പ്രഖ്യാപനവുമായി എസ്എസ് രാജമൗലി

സോഷ്യൽ മീഡിയയിൽ ഇതുമായി ബന്ധപ്പെട്ട വീഡിയോയും അദ്ദേഹം പങ്ക് വച്ചിട്ടുണ്ട്.പശ്ചാത്തലത്തിൽ ബാഹുബലി എന്ന പേര് മുഴങ്ങി കേൾക്കുന്നതാണ് വീഡിയോ .

author-image
Greeshma Rakesh
Updated On
New Update
bahubali

ss rajamouli announces baahubali crown of blood animated series

Listen to this article
0.75x 1x 1.5x
00:00 / 00:00

തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ പ്രഭാസിന്റെ ബാഹുബലിയെയും ബാഹുബലി 2വിനെയും ഇരുകൈയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്.  ലക്ഷക്കണക്കിന് ആരാധകരും സിനിമയ്ക്കുണ്ട്.

ബാഹുബലി,പൽവാൽദേവൻ,കട്ടപ്പ,ശിവകാമിദേവി,ദേവസേന എന്നീ കഥാപാത്രങ്ങളെ ഇതുവരെയും ആരും മറന്നിട്ടില്ല.ഇപ്പോഴിതാ ഒരിക്കൽ കൂടി ബാഹുബലി തിരിച്ചുവരാൻ ഒരുങ്ങുകയാണ്.ആരാധകർക്കായി വമ്പൻ പ്രഖ്യാപനമാണ് സംവിധായകൻ എസ് എസ് രാജമൗലി നടത്തിയിരിക്കുന്നത്.

ബാഹുബലി ദ ക്രൗൺ ഓഫ് ബ്ലഡ് എന്ന അനിമേറ്റഡ് സീരിസുമായാണ് എസ്എസ് രാജമൗലി എത്തുന്നത്.സോഷ്യൽ മീഡിയയിൽ ഇതുമായി ബന്ധപ്പെട്ട വീഡിയോയും അദ്ദേഹം പങ്ക് വച്ചിട്ടുണ്ട്.പശ്ചാത്തലത്തിൽ ബാഹുബലി എന്ന പേര് മുഴങ്ങി കേൾക്കുന്നതാണ് വീഡിയോ .

 “മഹിഷ്മതിയിലെ ആളുകൾ അവന്റെ നാമം ഉച്ഛരിമ്പോൾ, പ്രപഞ്ചത്തിലെ ഒരു ശക്തിക്കും അവൻ തിരിച്ചുവരുന്നത് തടയാൻ കഴിയില്ല. ബാഹുബലിയുടെ “ ട്രെയിലർ: ക്രൗൺ ഓഫ് ബ്ലഡ്, ആനിമേറ്റഡ് പരമ്പര ഉടൻ വരുന്നു! “ എന്നാണ് രാജമൗലിയുടെ കുറിപ്പ്.

ss rajamouli baahubali crown of blood animated series