കരുത്തനായ സിമ്പയുടെ ശക്തനായ പിതാവിന്റെ കഥ; ആകാംക്ഷയേറ്റി 'മുഫാസ: ദ ലയൺ കിംഗ്' ട്രെയ്‍ലർ

കരുത്തനായ സിമ്പയുടെ ശക്തനായ പിതാവ് മുഫാസയുടെ പോരാട്ടത്തിന്റെയും അതിജീവനത്തിന്റെയും കഥയാണ് 'മുഫാസ: ദ ലയൺ കിംഗി'ലൂടെ പറയുന്നത്.

author-image
Greeshma Rakesh
New Update
lion

mufasa the lion king trailer

Listen to this article
0.75x 1x 1.5x
00:00 / 00:00

ഏറ്റവും കൂടുതൽ ആരാധകരുള്ള ഡിസ്നിയുടെ 'ലയൺ കിംഗി'ന് ശേഷം ചിത്രത്തിന്റെ പ്രീക്വൽ ഒരുങ്ങുന്നു എന്ന വാർത്ത വളരെ ആകാംക്ഷയോടെയാണ് ലോകമെമ്പാടുമുള്ള ലയൺ കിംഗ് ആരാധകർ ഏറ്റെടുത്തത്.ഇപ്പോഴിതാ പ്രതീക്ഷകൾക്ക് കൂടുതൽ ആവേശം നൽകുന്ന  'മുഫാസ: ദ ലയൺ കിംഗ്'-ന്റെ  ട്രെയ്‍ലർ പുറത്തിറങ്ങിയിരിക്കുകയാണ്.

ഒറ്റയ്ക്ക് പൊരുതി ഒരു കാടിന്റെ രാജാവായ മുഫാസയുടെ കഥയാണിത്.കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയ്‍ലറിന് ഇടിനകം വൻ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.സിനിമയ്ക്കായി കാത്തിരിക്കുന്നുവെന്നും മുഫാസ നിരാശപ്പെടുത്തില്ലെന്നുമാണ് ട്രെയ്‍ലർ കണ്ട പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. 

കരുത്തനായ സിമ്പയുടെ ശക്തനായ പിതാവ് മുഫാസയുടെ പോരാട്ടത്തിന്റെയും അതിജീവനത്തിന്റെയും കഥയാണ് 'മുഫാസ: ദ ലയൺ കിംഗി'ലൂടെ പറയുന്നത്.അനാഥനിൽ നിന്ന് മുഫാസ എങ്ങനെ അധികാരത്തിലെത്തുന്നു എന്നതും അതിലേയ്ക്കുള്ള യാത്രയുമാണ് കഥ.ബാരി ജെങ്കിൻസാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്.

1994-ൽ ഒരുങ്ങിയ ഡിസ്‌നിയുടെ ആനിമേറ്റഡ് ക്ലാസിക്, ദ ലയൺ കിംഗിനെ അടിസ്ഥാനമാക്കിയുള്ള കഥ, 2019-ൽ ജോൺ ഫാവ്‌റോ ഏറ്റെടുത്തുകൊണ്ട് ദ ലയൺ കിംഗ് വീണ്ടും ഒരുക്കി.ചിത്രത്തിൽ റാഫിക്കിയായി ജോൺ കാനി, പുംബയായി സേത്ത് റോജൻ, ടിമോനായി ബില്ലി ഐക്‌നർ, സിംബയായി ഡൊണാൾഡ് ഗ്ലോവർ, നളയായി ബിയോൺസ് നോൾസ്-കാർട്ടർ എന്നിവരാണ് ശബ്ദം നൽകുന്നത്.ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ഡിസംബർ 20-നാണ് മുഫാസ ആഗോള തലത്തിൽ റിലീസ് ചെയ്യുംmovie news hollywood mufasa the lion king