തേജ സജ്ജയുടെ പുത്തൻ ചിത്രം 'മിറൈ'; ഗ്ലിംപ്സ് വീഡിയോ പുറത്തിറങ്ങി

സംവിധായകൻ കാർത്തിക് ഗട്ടമനേനിയും  തേജ സജ്ജയും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

author-image
Rajesh T L
New Update
mirrai

ചിത്രത്തിൻറെ പോസ്റ്റർ

Listen to this article
0.75x1x1.5x
00:00/ 00:00

തേജ സജ്ജയുടെ പുത്തൻ ചിത്രത്തിൻറെ പേര് പ്രഖ്യാപിച്ചു. സംവിധായകൻ കാർത്തിക് ഗട്ടമനേനിയും  തേജ സജ്ജയും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. 'മിറൈ' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. പാൻ ഇന്ത്യൻ  ചിത്രം ടോളിവുഡിലെ പ്രമുഖ പ്രൊഡക്ഷൻ ഹൗസായ പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ ടി ജി വിശ്വപ്രസാദ് ഗാരുവാണ് നിർമ്മിക്കുന്നത്. 

രവി തേജ ചിത്രം 'ഈഗിൾ'ന് ശേഷം പീപ്പിൾ മീഡിയ ഫാക്ടറിയോടൊപ്പം കാർത്തിക് ഗട്ടമനേനി ഒത്തുചേരുന്ന രണ്ടാമത്തെസിനിമയാണിത്. പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ എത്തുന്ന 36-ആമത്തെ സിനിമയാണ് 'മിറൈ'. 

ഗംഭീരമായ തിരക്കഥയാണ് ചിത്രത്തിനായി തയ്യാറാക്കിയിട്ടുള്ളതെന്ന് അണിയറപ്രവർത്തകർ അറിയിച്ചിരുന്നു. മണിബാബു കരണം തിരക്കഥ രചിച്ച ചിത്രത്തിൽ ഉയർന്ന സാങ്കേതിക വിദ്യകളാണ്  ദൃശ്യാവിഷ്ക്കണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. 

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: സുജിത്ത് കുമാർ കൊല്ലി, സഹനിർമ്മാതാവ്: വിവേക് ​​കുച്ചിഭോട്ല, ക്രിയേറ്റീവ് പ്രൊഡ്യൂസർ: കൃതി പ്രസാദ്, കലാസംവിധാനം: ശ്രീ നാഗേന്ദ്ര തങ്കാല, ഡിജിറ്റൽ മാർക്കറ്റിംഗ്: ഹാഷ്ടാഗ് മീഡിയ, പിആർഒ: ശബരി.

teja sajja mirrai karthik gattamaneni