അനുപമ പരമേശ്വരന്റെ ടില്ലുസ്ക്വയർ ഒടിടിയിലേക്ക്

ആഗോള തലത്തിൽ 125 കോടി രൂപയിലധികം നേടിയ സിനിമ ഉടൻ ഒടിടി റിലീസിന് ഒരുങ്ങുന്നു

author-image
Sukumaran Mani
New Update
Tillu Square

Tillu Square

Listen to this article
0.75x1x1.5x
00:00/ 00:00

തെലുങ്കിൽ വമ്പൻ വിജയമാണ് അനുപമ പരമേശ്വരൻ നായികയായെത്തിയ ടില്ലു സ്ക്വയര്‍ നേടുന്നത്. സിനിമയിലെ നടിയുടെ പ്രകടനത്തിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആഗോള തലത്തിൽ 125 കോടി രൂപയിലധികം നേടിയ സിനിമ ഉടൻ ഒടിടി റിലീസിന് ഒരുങ്ങുന്നു എന്ന റിപ്പോർട്ടുകളാണ് വരുന്നത്.

സിനിമയുടെ ഡിജിറ്റൽ അവകാശം റെക്കോർഡ് തുകയ്ക്ക് നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയതായാണ് ഒടിടി പ്ലേ റിപ്പോർട്ട് ചെയ്യുന്നത്. സിനിമ ഈ മാസം 26 മുതൽ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് സൂചന.

സിദ്ദുവിന്റെ ഡിജെ ടില്ലുവിന്റെ രണ്ടാം ഭാഗമാണ് ടില്ലു സ്ക്വയർ. മല്ലിക്ക് റാം സംവിധാനം ചെയ്യുന്ന ചിത്രത്തിന് തമൻ എസ് ആണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. സിത്താര എന്റര്‍ടെയ്‍ൻമെന്റ്‍സും ഫോര്‍ച്യൂണ്‍ ഫോര്‍ സിനി മാസിന്റെയും ബാനറിൽ ആണ് ചിത്രം നിർമ്മിക്കുന്നത്.

ott Anupama Parameswaran telugu cinema Tillu square