വിജയ് വോട്ട് ചെയ്യാന്‍ എത്തിയപ്പോള്‍
തമിഴ്‌നാട്ടില്‍ ലോകസഭാ തിരഞ്ഞെടുപ്പിലെ ആദ്യഘട്ടത്തില്‍ വോട്ട് ചെയ്യാന്‍ സിനിമാ താരങ്ങള്‍ എത്തിയത് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. രജനികാന്ത്, കമല്‍ഹാസന്‍, വിജയ്, സൂര്യ, കാര്‍ത്തി, ധനുഷ്, അജിത്ത്, ശരത് കുമാര്‍, രാധിക ശരത്കുമാര്‍ തുടങ്ങിയ താരങ്ങളെല്ലാം വോട്ടുചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍
പുറത്തുവന്നിരുന്നു.
ഇക്കൂട്ടത്തില്‍ വിജയ് വോട്ട് ചെയ്യാന്‍ വന്നതിന്റെ ദൃശ്യങ്ങലാണ് സമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നത്. ഗോട്ട് സിനിമയുടെ റഷ്യയിലെ ലൊക്കേഷനില്‍ നിന്നാണ് നടന്‍ വിജയ് വോട്ട് ചെയ്യുന്നതിനായി ചെന്നൈയിലെത്തിയത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും ശ്രദ്ധ നേടിയിരുന്നു. താരത്തിന്റെ കൈയിലും തലയിലും ബാന്‍ഡേജ് ഒട്ടിച്ചിരുന്നതാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്.
പുതിയ ചിത്രം ഗോട്ട് സിനിമയുടെ റഷ്യന്‍ ഷെഡ്യൂളിനിടയില്‍ വിജയ്ക്ക് അപകടം സംഭവിച്ചോ എന്നാണ് ആരാധകരുടെ സംശയം. എന്നാല്‍ പരിക്കിന്റെ കാരണം എന്തെന്ന് വ്യക്തമല്ല. വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന സിനിമയില്‍ വിജയ് ഇരട്ട വേഷങ്ങളിലാണ് എത്തുന്നത്. സിനിമ സെപ്തംബര്‍ അഞ്ചിനാണ് റിലീസ് ചെയ്യുന്നത്. വിജയ്‌ക്കൊപ്പം പ്രഭുദേവ, പ്രശാന്ത്, അജ്മല്‍ അമീര്‍ എന്നിവരും ചിത്രത്തിലുണ്ട്.
ടൈം ട്രാവല്‍ ചിത്രമായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ട്. മീനാക്ഷി ചൗധരി, സ്നേഹ, ലൈല, ജയറാം, പാര്‍വതി നായര്‍, പ്രേംജി, വൈഭവ് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. അതേസമയം, 20 വര്‍ഷം മുന്‍പ് ഇറങ്ങിയ വിജയ് ചിത്രം ഗില്ലി വെള്ളിയാഴ്ച റീറിലീസ് ചെയ്തു. മികച്ച ബുക്കിങ്ങും പ്രതികരണവുമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ധരണി സംവിധാനം ചെയ്ത ചിത്രത്തില്‍ തൃഷ, പ്രകാശ് രാജ്, ആശിഷ് വിദ്യാര്‍ത്ഥി എന്നിവരാണ് മറ്റു പ്രധാനവേഷങ്ങളില്‍.