/kalakaumudi/media/media_files/w42Jx4VBuf6JuLfvo6s2.jpg)
മാഞ്ചസ്റ്റര്‍ യുണൈറ്റഡ് റൈറ്റ് ബാക്കായ ആരോണ്‍ വാന്‍ ബിസാകയെ സ്വന്തമാക്കാന്‍ ആയി വെസ്റ്റ് ഹാം രംഗത്ത്. താരം ക്ലബ് വിടാന്‍ ആഗ്രഹിക്കുന്നുണ്ട് എങ്കിലും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വാന്‍ ബിസാകയെ വില്‍ക്കുമോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ല. വാന്‍ ബിസാകയെ വില്‍ക്കുക ആണെങ്കില്‍ യുണൈറ്റഡ് ഒരു റൈറ്റ് ബാക്കിനെ ടീമില്‍ എത്തിക്കേണ്ടതായി വരും.
താരത്തിന് ഒരു വര്‍ഷത്തെ കരാര്‍ കൂടെയാണ്‍ ക്ലബില്‍ ബാക്കിയുള്ളത്. വെസ്റ്റ് ഹാം ആണ് ഇപ്പോള്‍ വാന്‍ ബിസാകയ്ക്ക് ആയി രംഗത്ത് ഉള്ള ക്ലബ്. വെസ്റ്റ് ഹാം മാഞ്ചസ്റ്റര്‍ യുണൈറ്റഡിനു മുന്നില്‍ 15 മില്യന്റെ ഓഫര്‍ വെച്ചിട്ടുണ്ട്.25 കാരനായ വാന്‍-ബിസാക്ക, 2019 ല്‍ ക്രിസ്റ്റല്‍ പാലസില്‍ നിന്ന് ആയിരുന്നു മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് എത്തിയത്. ഡിഫന്‍സില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ട് എങ്കിലും അറ്റാക്കില്‍ കാര്യമായി സംഭാവന ചെയ്യാന്‍ ആകാത്തത് ഇപ്പോഴും താരത്തിന് എതിരെ വലിയ വിമര്‍ശനം ആയി നില്‍ക്കുന്നുണ്ട്.