55 പന്തുകള്‍, 19 സിക്‌സടക്കം 165 റണ്‍സ്; റെക്കോഡുമായി ബദോനി

നോര്‍ത്ത് ഡല്‍ഹി സ്‌െ്രെടക്കേഴ്‌സിനെതിരായ മത്സരത്തില്‍ സൗത്ത് ഡല്‍ഹി സൂപ്പര്‍സ്റ്റാര്‍സിനു വേണ്ടി കളത്തിലിറങ്ങിയ ഇരുവരും ചേര്‍ന്ന് അടിച്ചെടുത്തത് 286 റണ്‍സ്.

author-image
Prana
New Update
badoni
Listen to this article
0.75x 1x 1.5x
00:00 / 00:00

ഡല്‍ഹി പ്രീമിയര്‍ ലീഗില്‍ ടി20യിലെ റെക്കോഡുകള്‍ തകര്‍ത്തെറിഞ്ഞ് ഇന്ത്യന്‍ യുവതാരം ആയുഷ് ബദോനിയും പ്രിയാന്‍ഷ് ആര്യയും. നോര്‍ത്ത് ഡല്‍ഹി സ്‌െ്രെടക്കേഴ്‌സിനെതിരായ മത്സരത്തില്‍ സൗത്ത് ഡല്‍ഹി സൂപ്പര്‍സ്റ്റാര്‍സിനു വേണ്ടി കളത്തിലിറങ്ങിയ ഇരുവരും ചേര്‍ന്ന് അടിച്ചെടുത്തത് 286 റണ്‍സ്. ടി20 ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടാണിത്. ഇരുവരും സെഞ്ചുറി നേടിയ മത്സരത്തില്‍ സൗത്ത് ഡല്‍ഹി സൂപ്പര്‍സ്റ്റാര്‍സ് 20 ഓവറില്‍ അടിച്ചെടുത്തത് അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 308 റണ്‍സ്. ടി20യിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്‌കോറാണിത്. 2023 ഏഷ്യന്‍ ഗെയിംസില്‍ മംഗോളിയക്കെതിരേ നേപ്പാള്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ നേടിയ 314 റണ്‍സാണ് ഒന്നാമത്.

29 സിക്‌സറുകളാണ് ബദോനി-പ്രിയാന്‍ഷ് സഖ്യം പറത്തിയത്. സൗത്ത് ഡല്‍ഹി സൂപ്പര്‍സ്റ്റാര്‍സ് ഇന്നിങ്‌സില്‍ ആകെ പിറന്നത് 31 സിക്‌സറുകളും. ഇതോടെ ടി20 ചരിത്രത്തില്‍ ഒരു ഇന്നിങ്‌സില്‍ ഏറ്റവുമധികം സിക്‌സറുകള്‍ നേടുന്ന ടീമെന്ന റെക്കോഡ് സൗത്ത് ഡല്‍ഹി സൂപ്പര്‍സ്റ്റാര്‍സിന്റെ പേരിലായി. മംഗോളിയക്കെതിരേ 26 സിക്‌സറുകള്‍ നേടിയ നേപ്പാള്‍ ദേശീയ ടീമിന്റെ പേരിലായിരുന്നു നേരത്തേ ഈ റെക്കോഡ്. മത്സരത്തില്‍ പ്രിയാന്‍ഷ് ഒരു ഓവറിലെ ആറു പന്തും സിക്‌സറിന് പറത്തുകയും ചെയ്തു. യുവ്‌രാജ് സിങ്, കിറോണ്‍ പൊള്ളാര്‍ഡ്, നിക്കോളാസ് പൂരന്‍ എന്നിവരുടെ നേട്ടത്തിനൊപ്പമെത്താനും ഇതോടെ പ്രിയാന്‍ഷിനായി.

ഐപിഎല്ലില്‍ തിളങ്ങുന്ന ബദോനി, വെസ്റ്റിന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്‌ലിന്റെ റെക്കോഡ് പഴങ്കഥയാക്കുകയും ചെയ്തു. ഒരു ടി20 ഇന്നിങ്‌സില്‍ ഏറ്റവുമധികം സിക്‌സറുകള്‍ നേടിയ താരമെന്ന ഗെയ്‌ലിന്റെ റെക്കോഡാണ് ബദോനി സ്വന്തമാക്കിയത്. 19 സിക്‌സുകളാണ് ബധോനിയുടെ ഇന്നിങ്‌സിലുണ്ടായിരുന്നത്. 2017ല്‍ ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ ധാക്ക ഡോമിനേറ്റേഴ്‌സിനെതിരായ മത്സരത്തില്‍ 18 സിക്‌സറുകളായിരുന്നു ഗെയ്ല്‍ നേടിയത്.

മത്സരത്തില്‍ വെറും 55 പന്തുകള്‍ നേരിട്ട ബദോനി അടിച്ചെടുത്തത് 165 റണ്‍സ്. 50 പന്തുകള്‍ നേരിട്ട പ്രിയാന്‍ഷ് 10 സിക്‌സടക്കം നേടിയത് 120 റണ്‍സും. ഐപിഎല്ലിലൂടെ ഇന്ത്യക്കാര്‍ക്ക് പ്രിയങ്കരനായ ബദോനി 42 ഐപിഎല്‍ മത്സരങ്ങളില്‍ നിന്നായി 634 റണ്‍സടിച്ചിട്ടുള്ള താരമാണ്.

 

cricket