മത്സരത്തിനിടെ ഹൃദയാഘാതം; കോർട്ടിൽ കുഴഞ്ഞു വീണ് മരിച്ച് ബാഡ്മിൻ്റൺ താരം

കഴിവുള്ള താരത്തെയാണ് നഷ്ടമായതെന്ന് ബാഡ്മിൻ്റൺ ഏഷ്യയും ബാഡ്മിൻ്റൺ അസോസിയേഷൻ ഓഫ് ഇന്തോനേഷ്യയും വാർത്താക്കുറിപ്പിൽ പ്രതികരിച്ചു.

author-image
Greeshma Rakesh
New Update
death during match

Zhang Zhijie

Listen to this article
0.75x 1x 1.5x
00:00 / 00:00

മത്സരത്തിനിടെ ബാഡ്മിൻ്റൺ താരം കോർട്ടിൽ കുഴഞ്ഞു വീണ് മരിച്ചു. 17-കാരനായ ചൈനീസ് താരം ഷാങ് ഷിജിയാണ് മരിച്ചത്. ഹൃദയാഘാതത്തെ തുടർന്നാണ് മരണം. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു.ആദ്യ ഗെയിമിൽ സ്കോർ 11-11 ന് നിൽക്കുമ്പോഴായിരുന്നു അപ്രതീക്ഷിത സംഭവം.

ഷാങ് ഷിജി പെട്ടെന്ന് കോർട്ടിൽ കുഴഞ്ഞു വീണ് പിടയുകയായിരുന്നു. എതിർ മത്സരാർഥിയായ ജപ്പാൻ താരത്തിന് കാര്യം മനസിലായില്ല. ഇതിനിടെ മെഡിക്കൽ സംഘമെത്തി പ്രാഥമിക പരിശോധനകൾക്ക് ശേഷം ഷാങിനെ സ്ട്രേക്ചറിൽ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. എന്നാൽ ആശുപത്രിയിൽ എത്തിയപ്പോഴേക്കും യുവതാരത്തിന്റെ മരണം സ്ഥിരീകരിച്ചു.

കഴിവുള്ള താരത്തെയാണ് നഷ്ടമായതെന്ന് ബാഡ്മിൻ്റൺ ഏഷ്യയും ബാഡ്മിൻ്റൺ അസോസിയേഷൻ ഓഫ് ഇന്തോനേഷ്യയും വാർത്താക്കുറിപ്പിൽ പ്രതികരിച്ചു.നാഷണൽ യൂത്ത് ബാഡ്മിൻ്റൺ ടീമിലെ അംഗമായിരുന്നു ഷാങ് ഡച്ച് ജൂനിയർ ഇൻ്റർനാഷണലിൽ കിരീടം നേടിയിരുന്നു.

 

badminton cardiac arrest death