ഒന്നാം ടെസ്റ്റ്: പാകിസ്താനെതിരെ പൊരുതി ബംഗ്ലാദേശ്

മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ബംഗ്ലാദേശ് അഞ്ചിന് 316 റണ്‍സെന്ന നിലയിലാണ്. പാകിസ്താന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറിനൊപ്പമെത്താന്‍ ബംഗ്ലാദേശിന് അഞ്ച് വിക്കറ്റ് ശേഷിക്കേ ഇനി 132 റണ്‍സ് കൂടെ വേണം.

author-image
Prana
New Update
cricket
Listen to this article
0.75x1x1.5x
00:00/ 00:00

പാകിസ്താനെതിരായ ഒന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സില്‍ തിരിച്ചടിച്ച് ബംഗ്ലാദേശ്. മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ബംഗ്ലാദേശ് അഞ്ചിന് 316 റണ്‍സെന്ന നിലയിലാണ്. പാകിസ്താന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറിനൊപ്പമെത്താന്‍ ബംഗ്ലാദേശിന് അഞ്ച് വിക്കറ്റ് ശേഷിക്കേ ഇനി 132 റണ്‍സ് കൂടെ വേണം.
മൂന്നാം ദിനം വിക്കറ്റ് നഷ്ടമില്ലാതെ 22 എന്ന നിലയിലാണ് ബംഗ്ലാദേശ് ബാറ്റിംഗ് പുനഃരാരംഭിച്ചത്. ഓപ്പണിംഗ് ബാറ്റര്‍ ഷദ്മാന്‍ ഇസ്ലാമിന്റെ 93 റണ്‍സ് പ്രകടനം ബംഗ്ലാദേശ് ഇന്നിംഗ്‌സില്‍ നിര്‍ണായകമായി. സഹ ഓപ്പണര്‍ സാക്കിര്‍ ഹസ്സന്‍ 12 റണ്‍സെടുത്തും നജ്മുള്‍ ഹൊസന്‍ ഷാന്റോ 16 റണ്‍സുമായും പുറത്തായി. മധ്യനിരയില്‍ 50 റണ്‍സുമായി മൊനിമുള്‍ ഹഖ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.
ഷക്കീബ് അല്‍ ഹസ്സന്‍ 15 റണ്‍സ് മാത്രമാണ് സ്‌കോര്‍ ചെയ്തത്. മൂന്നാം ദിവസം മത്സരം അവസാനിക്കുമ്പോള്‍ മുഷ്ഫിക്കൂര്‍ റഹീം 55 റണ്‍സെടുത്തും ലിട്ടന്‍ ദാസ് 52 റണ്‍സെടുത്തും ക്രീസിലുണ്ട്. പാകിസ്താന് വേണ്ടി ഖുറം ഷഹ്‌സാദ് രണ്ട് വിക്കറ്റെടുത്തു. നസീം ഷായും മുഹമ്മദ് അലിയും സയീം ആയൂബും ഓരോ വിക്കറ്റും സ്വന്തമാക്കി.

test cricket Bangladesh cricket Team Pakistan Cricket Team