/kalakaumudi/media/media_files/2025/11/26/t20-2026-2025-11-26-09-36-25.jpg)
മുംബൈ:ഇന്ത്യ- പാക്കിസ്ഥാന്‍ ആവേശപ്പോരാട്ടമില്ലാതെ എന്തു ക്രിക്കറ്റ് ലോകകപ്പ്? ഇന്ത്യ ആതിഥ്യം വഹിക്കുന്ന അടുത്തവര്‍ഷത്തെ ട്വന്റി20 ലോകകപ്പില്‍ അയല്‍വൈരികളായ ഇന്ത്യയും പാക്കിസ്ഥാനും ഒരേ ഗ്രൂപ്പില്‍തന്നെ. ഫെബ്രുവരി ഏഴിന് ആരംഭിക്കുന്ന ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ മുംബൈയില്‍ നിലവിലെ ചാംപ്യന്‍മാരായ ഇന്ത്യ, യുഎസ്എയെ നേരിടും. ഫെബ്രുവരി 15ന് കൊളംബോയിലാണ് ഇന്ത്യ- പാക്കിസ്ഥാന്‍ മത്സരം. ലോകകപ്പില്‍ പാക്കിസ്ഥാന്റെ എല്ലാ മത്സരങ്ങളും നിഷ്പക്ഷ വേദിയായ ശ്രീലങ്കയിലാണ്. രോഹിത് ശര്‍മയാണ് ലോകകപ്പിന്റെ ബ്രാന്‍ഡ് അംബാസഡര്‍.
തുടര്‍ച്ചയായ നാലാം ട്വന്റി20 ലോകകപ്പിലാണ് ഇന്ത്യയും പാക്കിസ്ഥാനും ഗ്രൂപ്പ് റൗണ്ടില്‍ നേര്‍ക്കുനേര്‍ വരുന്നത്. നമീബിയയും നെതര്‍ലന്‍ഡ്‌സുമാണ് ഗ്രൂപ്പിലെ ഇന്ത്യയുടെ മറ്റു എതിരാളികള്‍. ആകെ 20 ടീമുകള്‍ മത്സരിക്കുന്ന ലോകകപ്പില്‍ ഇന്ത്യയില്‍ അഞ്ചും ശ്രീലങ്കയില്‍ മൂന്നും വേദികളുണ്ട്. ഇരു ടീമുകളും ഫൈനലിലെത്തിയാല്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ഈ ലോകകപ്പില്‍ 3 തവണ ഏറ്റുമുട്ടും. മാര്‍ച്ച് എട്ടിന് നടക്കുന്ന ഫൈനലിന്റെ വേദിയായി അഹമ്മദാബാദ് സ്റ്റേഡിയമാണ് നിശ്ചയിച്ചിട്ടുള്ളത്. എന്നാല്‍ പാക്കിസ്ഥാന്‍ ഫൈനലിലെത്തിയാല്‍ കലാശപ്പോരാട്ടം കൊളംബോയില്‍ നടക്കും.
2026 ട്വന്റി20 ലോകകപ്പില്‍ 20 ടീമുകള്‍, 8 വേദികള്‍, 55 മത്സരങ്ങള്‍
20 ടീമുകള്‍ 4 ഗ്രൂപ്പുകളായി തിരിഞ്ഞുള്ള ആദ്യ റൗണ്ടിനുശേഷം ഓരോ ഗ്രൂപ്പിലെയും മികച്ച 2 ടീമുകള്‍ വീതം സൂപ്പര്‍ 8 റൗണ്ടിലേക്ക്.
2 ഗ്രൂപ്പുകള്‍ ഉള്‍പ്പെട്ട സൂപ്പര്‍ 8 റൗണ്ടില്‍ നിന്ന് മികച്ച 4 ടീമുകള്‍ സെമിയില്‍.
ട്വന്റി20 ലോകകപ്പില്‍ നവാഗതരായി ഇറ്റലി
ഗ്രൂപ്പ് റൗണ്ട്: ഫെബ്രുവരി 7-20
സൂപ്പര്‍ 8 റൗണ്ട്: ഫെബ്രുവരി 21-മാര്‍ച്ച് 1
സെമിഫൈനല്‍: മാര്‍ച്ച് 4, 5
ഫൈനല്‍: മാര്‍ച്ച് 8
ഇന്ത്യയുടെ മത്സരങ്ങള്‍
ഫെബ്രുവരി 7: ഇന്ത്യ- യുഎസ്എ (മുംബൈ)
ഫെബ്രുവരി 12: ഇന്ത്യ-നമീബിയ (ഡല്‍ഹി)
ഫെബ്രുവരി 15: ഇന്ത്യ- പാക്കിസ്ഥാന്‍ (കൊളംബോ)
ഫെബ്രുവരി 18: ഇന്ത്യ- നെതര്‍ലന്‍ഡ്‌സ് (അഹമ്മദാബാദ്)
ഗ്രൂപ്പ് എ: ഇന്ത്യ, പാക്കിസ്ഥാന്‍, യുഎസ്എ, നെതര്‍ലന്‍ഡ്‌സ്, നമീബിയ
ഗ്രൂപ്പ് ബി: ഓസ്‌ട്രേലിയ, ശ്രീലങ്ക, അയര്‍ലന്‍ഡ്, സിംബാബ്വെ, ഒമാന്‍
ഗ്രൂപ്പ് സി: ഇംഗ്ലണ്ട്, വെസ്റ്റിന്‍ഡീസ്, ബംഗ്ലദേശ്, നേപ്പാള്‍, ഇറ്റലി
ഗ്രൂപ്പ് ഡി: ന്യൂസീലന്‍ഡ്, ദക്ഷിണാഫ്രിക്ക, അഫ്ഗാനിസ്ഥാന്‍, കാനഡ, യുഎഇ
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
