2027ലെ യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ വേദികള്‍ പ്രഖ്യാപിച്ചു

2019-ല്‍ ലിവര്‍പൂളിന്റെ വിജയത്തിന് ശേഷം ഒരു ദശാബ്ദത്തിനിടെ ഇത് രണ്ടാം തവണയാണ് മാഡ്രിഡ് ചാമ്പ്യന്‍സ് ലീഗ് ഫൈനലിന് ആതിഥേയത്വം വഹിക്കുന്നത്.

author-image
Biju
New Update
UVEFA

മാഡ്രിഡ്: 2027-ലെ പുരുഷന്മാരുടെ യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലിന് അത്ലറ്റിക്കോ മാഡ്രിഡിന്റെ എസ്റ്റാഡിയോ മെട്രോപൊളിറ്റാനോ സ്റ്റേഡിയം വേദിയാകുമെന്ന് യുവേഫ സ്ഥിരീകരിച്ചു. അതേസമയം, വനിതാ ഫൈനല്‍ പോളണ്ടിലെ വാര്‍സോയിലെ നാഷണല്‍ സ്റ്റേഡിയത്തില്‍ വെച്ച് നടക്കും. തിരാനയില്‍ നടന്ന യുവേഫ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് ഈ തീരുമാനം പ്രഖ്യാപിച്ചത്.

2019-ല്‍ ലിവര്‍പൂളിന്റെ വിജയത്തിന് ശേഷം ഒരു ദശാബ്ദത്തിനിടെ ഇത് രണ്ടാം തവണയാണ് മാഡ്രിഡ് ചാമ്പ്യന്‍സ് ലീഗ് ഫൈനലിന് ആതിഥേയത്വം വഹിക്കുന്നത്.

വരാനിരിക്കുന്ന മറ്റ് പ്രധാന മത്സരങ്ങളുടെ വേദികളും യുവേഫ പ്രഖ്യാപിച്ചു. 2026-ലെ പുരുഷന്മാരുടെ ഫൈനല്‍ ബുഡാപെസ്റ്റിലെ പുസ്‌കാസ് അരീനയിലും വനിതാ ഫൈനല്‍ ഓസ്ലോയിലെ ഉല്ലെവാള്‍ സ്റ്റേഡിയത്തിലും നടക്കും. 

ഓസ്ട്രിയയിലെ സാല്‍സ്ബര്‍ഗ് 2026-ലെ യുവേഫ സൂപ്പര്‍ കപ്പിന് ആതിഥേയത്വം വഹിക്കും. യൂറോപ്പിലെ വിവിധ ഭാഗങ്ങളിലേക്ക് പ്രമുഖ ഫുട്‌ബോള്‍ മത്സരങ്ങള്‍ വ്യാപിപ്പിക്കാനുള്ള യുവേഫയുടെ ശ്രമമാണ് ഈ പ്രഖ്യാപനങ്ങളിലൂടെ വ്യക്തമാകുന്നത്.