33-ാം ടെസ്റ്റ് സെഞ്ചുറി; അലസ്റ്റര്‍ കുക്കിനൊപ്പമെത്തി ജോ റൂട്ട്

ശ്രീലങ്കയ്‌ക്കെതിരെ ലോര്‍ഡ്‌സില്‍ നടക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനത്തിലാണ് റൂട്ടിന്റെ സെഞ്ചുറി നേട്ടം. ഇംഗ്ലണ്ടിനായി ഏറ്റവുമധികം ടെസ്റ്റ് സെഞ്ചുറികള്‍ നേടിയ അലസ്റ്റര്‍ കുക്കിന്റെ റെക്കോഡിനൊപ്പമാണിപ്പോള്‍ റൂട്ട്. 

author-image
Prana
New Update
joe root
Listen to this article
0.75x 1x 1.5x
00:00 / 00:00

33-ാം ടെസ്റ്റ് സെഞ്ചുറിയുമായി സ്വന്തം നാട്ടുകാരനായ അലസ്റ്റര്‍ കുക്കിനൊപ്പമെത്തി ഇംഗ്ലീഷ് ക്രിക്കറ്റ് താരം ജോ റൂട്ട്. ശ്രീലങ്കയ്‌ക്കെതിരെ ലോര്‍ഡ്‌സില്‍ നടക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനത്തിലാണ് റൂട്ടിന്റെ സെഞ്ചുറി നേട്ടം. ഇംഗ്ലണ്ടിനായി ഏറ്റവുമധികം ടെസ്റ്റ് സെഞ്ചുറികള്‍ നേടിയ അലസ്റ്റര്‍ കുക്കിന്റെ റെക്കോഡിനൊപ്പമാണിപ്പോള്‍ റൂട്ട്. 

ഇംഗ്ലണ്ട് മണ്ണില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ഇംഗ്ലീഷ് ടീമിനായി ഏറ്റവും കൂടുതല്‍ റണ്‍സെന്ന നേട്ടവും റൂട്ട് സ്വന്തമാക്കി. ടെസ്റ്റ് ക്രിക്കറ്റില്‍ ഇംഗ്ലണ്ടില്‍ വെച്ച് 6,568 റണ്‍സാണ് അലിസ്റ്റര്‍ കുക്ക് ഇംഗ്ലീഷ് ടീമിനായി നേടിയിട്ടുള്ളത്. 

49ാം അന്താരാഷ്ട്ര സെഞ്ചുറി കുറിച്ച താരം ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ പിന്നിലാക്കി. നിലവില്‍ കളിക്കുന്നവരില്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് സെഞ്ചുറികളും റൂട്ടിന്റെ പേരിലാണ്. 32 സെഞ്ചുറികള്‍ വീതമുള്ള സ്റ്റീവ് സ്മിത്ത്, കെയ്ന്‍ വില്യംസണ്‍ എന്നിവരെയാണ് റൂട്ട് മറികടന്നത്. ഇന്ത്യന്‍ താരം വിരാട് കോലിക്ക് ടെസ്റ്റില്‍ 29 സെഞ്ചുറികളാണുള്ളത്.

ഇംഗ്ലണ്ടിനുവേണ്ടി മറ്റൊരു റെക്കോര്‍ഡ് നേട്ടത്തിന് അരികിലാണ് ജോ റൂട്ട്. ടെസ്റ്റ് ക്രിക്കറ്റില്‍ ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതല്‍ റണ്‍സെന്ന നേട്ടത്തിലേക്കാണ് റൂട്ടിന്റെ യാത്ര. 161 മത്സരങ്ങളില്‍ നിന്നായി അലിസ്റ്റര്‍ കുക്ക് 12,472 റണ്‍സാണ് നേടിയിട്ടുള്ളത്. ജോ റൂട്ട് 12,250 റണ്‍സ് പിന്നിട്ട് കഴിഞ്ഞു.

 

 

England Cricket Team record century