/kalakaumudi/media/media_files/2025/02/12/j9cW5CPeSk9PU2DPgOLI.jpg)
Rep. Img.
അഹമ്മദാബാദ്: ഇംഗ്ലണ്ടുമായുള്ള മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ ഇന്ത്യക്കു ബാറ്റിങ്. തുടരെ മൂന്നാം തവണയും ടോസിനു ശേഷം ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോസ് ബട്ലര്‍ ഇത്തവണ ബൗളിങാണ് തിരഞ്ഞെടുത്തത്. കഴിഞ്ഞ മല്‍സരത്തില്‍ ജയിച്ച ടീമില്‍ മൂന്നു മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങിയത്. രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ക്കു പകരം വാഷിങ്ടണ്‍ സുന്ദര്‍, അര്‍ഷ്ദീപ് സിങ്, കുല്‍ദീപ് യാദവ് എന്നിവരാണ് ടീമിലേക്കു വന്നത്.
ആദ്യത്തെ രണ്ടു കളിയിലും നാലു വിക്കറ്റിന്റെ ആധികാരിക ജയം കൊയ്തതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ. മൂന്നാം ഏകദിനവും ജയിച്ച് അടുത്തയാഴ്ച ആരംഭിക്കാനിരിക്കുന്ന ഐസിസി ചാംപ്യന്‍സ് ട്രോഫിക്കായി യാത്ര തിരിക്കുകയാവും രോഹിത് ശര്‍മയുടെയും സംഘത്തിന്റെയും പ്ലാന്‍.
മറുഭാഗത്ത് ഇംഗ്ലണ്ടാവട്ടെ പരമ്പര നഷ്ടമായെങ്കിലും അവസാന കളി ജയിച്ച് മാനം കാക്കാനുള്ള തയ്യാറെടുപ്പിലാണ്. നേരത്തേ നടന്ന അഞ്ചു ടി20കളുടെ ടി20 പരമ്പരയിലും ഇംഗ്ലണ്ടിനെ 4-1നു ഇന്ത്യ കെട്ടുകെട്ടിച്ചിരുന്നു.
നാഗ്പൂരില്‍ നടന്ന ആദ്യ ഏകദിനത്തില്‍ ശുഭ്മന്‍ ഗില്ലിന്റെ (87) ഇന്നിങ്സിലേറിയാണ് റണ്‍ചേസില്‍ ഇംഗ്ലണ്ടിനെ ഇന്ത്യ കെട്ടുകെട്ടിച്ചത്. ശ്രേയസ് അയ്യര്‍ (59), അക്ഷര്‍ പട്ടേല്‍ (52) എന്നിവരും റണ്‍ചേസില്‍ ടീമിനായി മിന്നിച്ചിരുന്നു. എന്നാല്‍ രണ്ടാമങ്കത്തില്‍ നായകന്‍ രോഹിത്തായിരുന്നു ഇന്ത്യയുടെ ഹീറോ. 305 റണ്‍സിന്റെ വലിയ വിജയലക്ഷ്യം വെറും 44.3 ഓവറില്‍ ഇന്ത്യ മറികടക്കാന്‍ കാരണം ഹിറ്റ്മാന്റെ (90 ബോളില്‍ 119) അഗ്രസീവ് സെഞ്ച്വറിയാണ്.
പ്ലെയിങ് 11
ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ.
ഇംഗ്ലണ്ട്- ഫില്‍ സാള്‍ട്ട് (വിക്കറ്റ് കീപ്പര്‍), ബെന്‍ ഡക്കെറ്റ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ജോസ് ബട്ലര്‍ (ക്യാപ്റ്റന്‍), ലിയാം ലിവിങ്സ്റ്റണ്‍, ടോം ബാന്റണ്‍, ഗസ് അറ്റ്കിന്‍സണ്‍, ആദില്‍ റഷീദ്, മാര്‍ക്ക് വുഡ്, സാക്വിബ് മഹമ്മൂദ്.