ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റ്: ജോഷ് ഹള്‍ ഇംഗ്ലണ്ട് ടീമില്‍

യുവ ഇടം കയ്യന്‍ പേസ് ബൗളര്‍ ജോഷ് ഹള്‍ അരങ്ങേറ്റത്തിന് തയ്യാറെടുക്കുന്നുവെന്നതാണ് ഇംഗ്ലണ്ട് ടീമിന്റെ പ്രത്യേകത. മാത്യൂ പോട്‌സിന് പകരക്കാരനായാണ് യുവതാരം ടീമിലെത്തിയിരിക്കുന്നത്. ഇംഗ്ലണ്ട് ടീമില്‍ മറ്റ് മാറ്റങ്ങളൊന്നുമില്ല.

author-image
Prana
New Update
englandv
Listen to this article
0.75x 1x 1.5x
00:00 / 00:00

ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. യുവ ഇടം കയ്യന്‍ പേസ് ബൗളര്‍ ജോഷ് ഹള്‍ അരങ്ങേറ്റത്തിന് തയ്യാറെടുക്കുന്നുവെന്നതാണ് ഇംഗ്ലണ്ട് ടീമിന്റെ പ്രത്യേകത. മാത്യൂ പോട്‌സിന് പകരക്കാരനായാണ് യുവതാരം ടീമിലെത്തിയിരിക്കുന്നത്. ഇംഗ്ലണ്ട് ടീമില്‍ മറ്റ് മാറ്റങ്ങളൊന്നുമില്ല. സെപ്റ്റംബര്‍ ആറ് മുതലാണ് ഇം?ഗ്ലണ്ടും ശ്രീലങ്കയും തമ്മിലുള്ള മൂന്നാം ടെസ്റ്റ് ആരംഭിക്കുക.

പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റുകളിലും ഇംഗ്ലണ്ടിനായിരുന്നു വിജയം. എങ്കിലും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ മുന്നേറ്റത്തിന് ഇംഗ്ലണ്ടിന് മൂന്നാം ടെസ്റ്റും വിജയിക്കേണ്ടതുണ്ട്. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇതുവരെ 15 മത്സരങ്ങള്‍ പിന്നിട്ട ഇംഗ്ലണ്ടിന് എട്ട് ജയവും ആറ് തോല്‍വിയും ഒരു സമനിലയുമാണ് നേടാനായത്. പോയിന്റ് ടേബിളില്‍ ഇംഗ്ലണ്ട് ഇപ്പോള്‍ അഞ്ചാം സ്ഥാനത്താണ്. ആറ് മത്സരങ്ങളില്‍ രണ്ട് ജയവും നാല് തോല്‍വിയുമുള്ള ശ്രീലങ്ക ഏഴാം സ്ഥാനത്തുമാണ്.

ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീം: ഡാന്‍ ലോറന്‍സ്, ബെന്‍ ഡക്കറ്റ്, ഒലി പോപ്പ് (ക്യാപ്റ്റന്‍), ജോ റൂട്ട്, ഹാരി ബ്രൂക്ക്, ജാമി സ്മിത്ത്, ക്രിസ് വോക്‌സ്, ഗസ് ആറ്റ്കിന്‍സണ്‍, ഒലി സ്‌റ്റോണ്‍, ജോഷ് ഹള്‍, ഷുഹൈബ് ബഷീര്‍.

england vs srilanka England Cricket Team srilanka