ബികാനിർ : ജൂനിയർ വെയിറ്റ് ലിഫ്റ്റിങ് താരം 270 കിലോ ഭാരം ഉയർത്താൻ പരിശീലിക്കാൻ ശ്രമിക്കുന്നതിനിടെ കഴുത്തിൽ ഇരുമ്പ് റോഡ് വീണു 17കാരി കഴുത്തൊടിഞ്ഞു മരിച്ചു. രാജസ്ഥാനിലെ ബികാനിർ സ്വദേശിനിയായ യാസ്തിക ആചാര്യ ജിമ്മിൽ പരിശീലിക്കുന്നതിനിടെ ആണ് ഈ ദാരുണ സംഭവം ഉണ്ടായത്. .
ഇരുമ്പു ദണ്ഡ് വീണ് യാസ്തികയുടെ കഴുത്ത് ഒടിഞ്ഞുപോയതായി പൊലീസ് ഉദ്യോഗസ്ഥനായ വിക്രം തിവാരി പ്രതികരിച്ചു. താരത്തിന്റെ പരിശീലന വിഡിയോ പുറത്തുവന്നിട്ടുണ്ട്. അടുത്തു തന്നെ പരിശീലകനും നിൽക്കുന്നുണ്ടെങ്കിലും ഭാരം താങ്ങാൻ ആവാതെ ഇരുവരും വീഴുകയായിരുന്നു.
വീഴ്ച്ചയിൽ പരിശീലകന് സാരമായി പരിക്കേറ്റു. യാസ്തികയെ ആശുപതിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല. പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് മൃതദേഹം വിട്ടു നൽകും.
വെയ്റ്റ്ലിഫ്റ്റിങ്ങിലെ സ്ക്വാട്ട്, ബെഞ്ച് പ്രസ്, ഡെഡ് ലിഫ്റ്റ് തുടങ്ങിയ ഇനങ്ങൾ ഒളിംപിക്സ് പോലുള്ള ഗെയിംസിൽ ഉൾപ്പെടുത്തിയിട്ടില്ല.