ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റിന് ഒരുങ്ങുന്ന ആസ്‌ട്രേലിയന്‍ ടീമിന് തിരിച്ചടി. മുന്‍ നിര പേസ് ബൗളറായ ജോഷ് ഹേസല്‍വുഡ് സൈഡ് സ്‌ട്രെയിന്‍ ഇഞ്ചുറി മൂലം പുറത്തായതാണ് ആതിഥേയര്‍ക്ക് തിരിച്ചടി നല്‍കിയിരിക്കുന്നത്. ഇതോടെ പെര്‍ത്തിലെ തോല്‍വിയോടെ പരമ്പരയില്‍ പിന്നിലായ ഓസീസിന് കനത്ത തിരിച്ചടിയായി.
പെര്‍ത്തില്‍ ആദ്യ ഇന്നിങ്‌സില്‍ 29 റണ്‍സിന് 4 വിക്കറ്റ് വീഴ്ത്തി ഇന്ത്യയെ 150 റണ്‍സിലൊതുക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച താരമായിരുന്നു ഹേസല്‍വുഡ്. ഓസീസ് മണ്ണില്‍ ഇന്ത്യ 36 ന് ഓള്‍ ഔട്ടായ സമയത്തും എട്ട് റണ്‍സ് മാത്രം വിട്ട് കൊടുത്ത് താരം അഞ്ച് വിക്കറ്റ് നേടിയിരുന്നു. അതേസമയം ഷോണ്‍ ആബട്ട്, ബ്രണ്ടന്‍ ഡോഗട്ട് എന്നീ രണ്ട് അണ്‍ ക്യാപ്ഡ് താരങ്ങളെ ക്രിക്കറ്റ് ആസ്‌ട്രേലിയ അഡ്‌ലെയ്ഡ് ടെസ്റ്റിനുള്ള ടീമില്‍ ഉള്‍പ്പെടുത്തി. ഹേസല്‍വുഡിനു പകരം സ്‌കോട്ട് ബോളണ്ടിനെയാണ് ഉള്‍പ്പെടുത്തിയത്. ഒരു വര്‍ഷത്തിന് ശേഷമാണ് ബോളണ്ട് ടീമില്‍ തിരിച്ചെത്തുന്നത്. കാന്‍ബറയിലെ മനുക ഓവലില്‍ ഇന്ന് ഇന്ത്യയും ഓസ്‌ട്രേലിയ െ്രെപം മിനിസ്‌റ്റേഴ്‌സ് ഇലവനും തമ്മില്‍ പരിശീലന മത്സരം നടക്കുന്നുണ്ട്.