പത്തു വിക്കറ്റ് ജയം; ഇന്ത്യക്ക് പരമ്പര

ഇന്ത്യക്കായി ഓപ്പണിംഗ് ജോഡികളായ ശുഭ്മാന്‍ ഗില്ലും ജയ്‌സ്വാളും തകര്‍പ്പന്‍ ബാറ്റിംഗ് ആണ് കാഴ്ചവെച്ചത്. ജയ്‌സ്വാള്‍ 53 പന്തില്‍നിന്ന് 93 റണ്‍സ് നേടി. രണ്ടു സിക്‌സും 13 ഫോറും അടങ്ങുന്ന ഇന്നിങ്‌സ്. ഗില്‍ 39 പന്തില്‍നിന്ന് 58 റണ്‍സും എടുത്തു.

author-image
Prana
New Update
indian
Listen to this article
0.75x 1x 1.5x
00:00 / 00:00

ഹരാരെ: സിംബാബ്വേക്ക് എതിരായ നാലാം ടി20 മത്സരത്തില്‍ ഇന്ത്യക്ക് പത്തു വിക്കറ്റ് ജയം. ഈ വിജയത്തോടെ 3-1ന് ഇന്ത്യ പരമ്പര സ്വന്തമാക്കി. ഒരു മത്സരം ബാക്കിയിരിക്കെയാണ് നേട്ടം. സിംബാബ്വെ ഉയര്‍ത്തിയ 153 എന്ന വിജയലക്ഷ്യം 16-ാം ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടാതെ ഇന്ത്യ മറികടന്നു. 
ഇന്ത്യക്കായി ഓപ്പണിംഗ് ജോഡികളായ ശുഭ്മാന്‍ ഗില്ലും ജയ്‌സ്വാളും തകര്‍പ്പന്‍ ബാറ്റിംഗ് ആണ് കാഴ്ചവെച്ചത്. ജയ്‌സ്വാള്‍ 53 പന്തില്‍നിന്ന് 93 റണ്‍സ് നേടി. രണ്ടു സിക്‌സും 13 ഫോറും അടങ്ങുന്ന ഇന്നിങ്‌സ്. ഗില്‍ 39 പന്തില്‍നിന്ന് 58 റണ്‍സും എടുത്തു. ആദ്യം ബാറ്റ് ചെയ്ത സിംബാബ്വെ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സാണ് എടുത്തത്. ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസയുടെ മികച്ച ഇന്നിംഗ്‌സാണ് സിംബാബ്വെക്ക് മാന്യമായ സ്‌കോര്‍ നല്‍കിയത്. ഓപ്പണിംഗ് വിക്കറ്റില്‍ 63 റണ്‍സ് ചേര്‍ക്കാന്‍ സിംബാബ്വെക്ക് ആയി. ഓപ്പണര്‍ മധെര 25 റണ്‍സും മരുമണി 33 റണ്‍സും എടുത്തു. റാസ 3 സിക്‌സും രണ്ടു ഫോറും ഉള്‍പ്പെടെ 28 പന്തില്‍ 46 റണ്‍സടിച്ചു. 
ഇന്ത്യക്കായി ഖലീല്‍ അഹമ്മദ് രണ്ടു വിക്കറ്റും, തുഷാര്‍ ദേശ്പാണ്ഡെ, വാഷിംഗ്ടണ്‍ സുന്ദര്‍, അഭിഷേക് ശര്‍മ, ശിവം ദുബെ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും എടുത്തു.