എബി ഡിവില്ലിയേഴ്സ് ആര്‍സിബിയിലേക്ക് തിരിച്ചെത്തുന്നു

2021ലാണ് വില്ലിയേഴ്‌സ് ക്രിക്കറ്റില്‍ നിന്നും വിരമിച്ചത്. അതിനിടെ ഏഷ്യാകപ്പില്‍ നിന്ന് ഉള്‍പ്പെടെ പുറത്തുപോകേണ്ടിവന്ന ശ്രേയസ് അയ്യരെ പിന്തുണച്ചും ഡിവില്ലിയേഴ് രംഗത്തുവന്നിരുന്നു.

author-image
Biju
New Update
abd

ബെംഗളുരു: ദക്ഷിണാഫ്രിക്കയുടെ മുന്‍ ഇതിഹാസതാരം എബി ഡിവില്ലിയേഴ്‌സ് വരുന്ന ഐപിഎല്ലില്‍ സീസണില്‍ ബെളുരുവിന്റെ ഭാഗമാകുമെന്ന് സൂചന. ടീമിന്റെ പരിശീലകനോ മെന്ററിംഗ് റോളോ ലഭിക്കുമോയെന്ന ആഗ്രഹം അദ്ദേഹം ടീം മാനേജ്‌മെന്റിനെ അറിയിച്ചു. ഐപില്‍ കരിയറില്‍ കൂടുതല്‍ സംഭാവനയു ആര്‍സിബിക്ക് വേണ്ടി നല്‍കിയതാണെന്നും അതുകൊണ്ടുതന്നെ ടീം തനിക്ക് വളരെ പ്രിയപ്പെടതാണെന്നുമാണ് ഡിവില്ലിയേഴ്‌സ് പ്രതികരിച്ചത്. 

2021ലാണ് വില്ലിയേഴ്‌സ് ക്രിക്കറ്റില്‍ നിന്നും വിരമിച്ചത്. അതിനിടെ ഏഷ്യാകപ്പില്‍ നിന്ന് ഉള്‍പ്പെടെ പുറത്തുപോകേണ്ടിവന്ന ശ്രേയസ് അയ്യരെ പിന്തുണച്ചും ഡിവില്ലിയേഴ് രംഗത്തുവന്നിരുന്നു. എന്തുകൊണ്ടാണ് ടീമിലില്ലാത്തത് എന്ന് ശ്രേയസിന് പോലും അറിയില്ലായിരിക്കുമെന്ന് എബിഡി പറയുന്നു.

'എന്താണ് ഇതിന് പിന്നിലെന്ന് ആര്‍ക്കറിയാം? ശ്രേയസിന് പോലും അറിയാന്‍ വഴിയില്ല. ഭാവിയില്‍ ഇക്കാരണങ്ങള്‍ ചിലപ്പോള്‍ വ്യക്തമാക്കുമായിരിക്കും. എന്തിന്റെ പുറത്താണെന്ന് ഇപ്പോള്‍ എനിക്ക് അറിയില്ല. പക്ഷെ അവന്‍ എന്റെ ടീമില്‍ സ്ഥിരം കളിക്കുന്ന താരമായിരിക്കും. 

ശ്രേയസിന് എവിടെ കളിപ്പിക്കാന്‍ സാധിക്കുമെന്ന് ഞാന്‍ നോക്കുകയായിരുന്നു. ആരാധകര്‍ ഇക്കാര്യത്തില്‍ നിരാശരാണെന്ന് എനിക്ക് അറിയാം. എന്നാല്‍ ശ്രേയസ് തന്നെയായിരിക്കും ഏറ്റവും കൂടുതല്‍ നിരാശന്‍. ഈ വര്‍ഷങ്ങള്‍ അവന്‍ എത്രത്തോളം നന്നായി കളിച്ചെന്ന് നമ്മള്‍ കണ്ടതാണ്. ശക്തമായ ലീഡര്‍ഷിപ്പ് ക്വാളിറ്റി അവന്‍ കാഴ്ചവെച്ചിരുന്നു,' എബി ഡിവില്ലിയേഴ്സ് പറഞ്ഞു.