Abinav Bindra
ന്യൂഡല്‍ഹി : ഇന്ത്യന്‍ ഷൂട്ടിങ് താരം അഭിനവ് ബിന്ദ്രയ്ക്ക് രാജ്യാന്തര ഒളിംപിക് സമിതിയുടെ പരമോന്നത ആദരമായ ഒളിംപിക് ഓര്‍ഡര്‍. ഒളിംപിക്‌സിന്റെ സമാപനത്തലേന്ന് പാരിസില്‍ പുരസ്‌കാരം നല്‍കും. ഒളിംപിക് പ്രസ്ഥാനത്തിനു മികച്ച സംഭാവന നല്‍കിയവര്‍ക്കുള്ള ആദരമാണ് ഒളിംപിക് ഓര്‍ഡര്‍. 2008 ബീജിങ് ഒളിംപിക്‌സില്‍ ഇന്ത്യയ്ക്കായി സ്വര്‍ണം നേടിയ ബിന്ദ്ര വിരമിച്ചതിനു ശേഷം കായികഭരണരംഗത്ത് സജീവമാണ്. 2018 മുതല്‍ ഐഒസി അത്ലീറ്റ് കമ്മിഷനില്‍ അംഗമാണ് നാല്‍പത്തിയൊന്നുകാരനായ ബിന്ദ്ര.