വ്യാജമദ്യം കുടിച്ച് മരിച്ചവര്‍ക്ക് എന്തിനാണ് ധനസഹായം: നടി കസ്തൂരി ശങ്കര്‍

''ജോലിയെടുക്കേണ്ട നിങ്ങള്‍ കുടിക്കൂ, പത്ത് ലക്ഷം നേടൂ എന്നതാണോ ദ്രാവിഡ മോഡല്‍. ദയവായി കുടിക്കരുത്. ആസക്തി ജീവിതത്തില്‍ മാത്രമല്ല, മരണത്തിലും മാന്യത കവര്‍ന്നെടുക്കുന്നു.''

author-image
Athira Kalarikkal
Updated On
New Update
kASTHURI

 

തമിഴ്‌നാട്ടിലെ കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് ധനസഹായംപ്രഖ്യാപിച്ചതിനെതിരെ പ്രതികരിച്ച് നടി കസ്തൂരി ശങ്കര്‍. കുടുംബത്തെപ്പോലും നോക്കാതെ വ്യാജ മദ്യം കഴിച്ച് മരിച്ചവര്‍ക്ക് എന്തിനാണ്‌സാമ്പത്തിക സഹായം നല്‍കുന്നതെന്നാണ് നടി ചോദിക്കുന്നത്. 

''ജോലിയെടുക്കേണ്ട നിങ്ങള്‍ കുടിക്കൂ, പത്ത് ലക്ഷം നേടൂ എന്നതാണോ ദ്രാവിഡ മോഡല്‍. ദയവായി കുടിക്കരുത്. ആസക്തി ജീവിതത്തില്‍ മാത്രമല്ല, മരണത്തിലും മാന്യത കവര്‍ന്നെടുക്കുന്നു.'' എന്നാണ് കള്ളക്കുറിച്ചി എന്ന ഹാഷ് ടാഗിനൊപ്പം കസ്തൂരി ചോദിക്കുന്നത്. 

 

 

Criticism Kasthuri Shankar