ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് വിക്കറ്റ് കീപ്പർമാർ; രണ്ടാമത് ധോണി,ഗിൽക്രിസ്റ്റിന്റെ ലിസ്റ്റിലെ ഒന്നും മൂന്നും സ്ഥാനക്കാർ ഇവർ!

ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് വിക്കറ്റ് കീപ്പർമാരെ തിരഞ്ഞെടുത്ത് മുൻ ഓസ്‌ട്രേലിയൻ താരം ആദം ഗിൽക്രിസ്റ്റ്. മുൻ ഇന്ത്യൻ ക്യാപ്റ്റനും ഇതിഹാസ താരവുമായ എം എസ് ധോണിയെയാണ് രണ്ടാം സ്ഥാനത്തിനായി ഗിൽക്രിസ്റ്റ് തിരഞ്ഞെടുത്തത്.

author-image
Greeshma Rakesh
New Update
adam

adam gilchrist names top 3 wicket keeper batters in the world

Listen to this article
0.75x 1x 1.5x
00:00 / 00:00

ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് വിക്കറ്റ് കീപ്പർമാരെ തിരഞ്ഞെടുത്ത് മുൻ ഓസ്‌ട്രേലിയൻ താരം ആദം ഗിൽക്രിസ്റ്റ്. മുൻ ഇന്ത്യൻ ക്യാപ്റ്റനും ഇതിഹാസ താരവുമായ എം എസ് ധോണിയെയാണ് രണ്ടാം സ്ഥാനത്തിനായി ഗിൽക്രിസ്റ്റ് തിരഞ്ഞെടുത്തത്. ക്രിക്കറ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർ കൂടിയായ ഗിൽക്രിസ്റ്റ് എംഎസ് ധോണിക്ക് മുമ്പ് 

ആദ്യസ്ഥാനത്ത് തിരഞ്ഞെടുത്തത് ഓസ്‌ട്രേലിയൻ ഇതിഹാസം റോഡ്‌നി മാർഷിനെയാണ്.

മാർഷിനെ തൻ്റെ ആരാധനാപാത്രമായി വിശേഷിപ്പിച്ച ഗിൽക്രിസ്റ്റ് തൻ്റെ റോൾ മോഡൽ ആണെന്നും കൂട്ടിച്ചേർത്തു.ഒപ്പം 2003ലെയും 2007ലെയും ലോകകപ്പ് ജേതാവ് കൂടിയായ ധോണിയുടെ ശാന്തതയെയും സംയമനത്തെയും അഭിനന്ദിക്കുകയും ചെയ്തു.അതെസമയം  ശ്രീലങ്കൻ ഇതിഹാസം കുമാർ സങ്കക്കാരയെയാണ് മൂന്നാമത് തിരഞ്ഞെടുത്തത്.

'ലോകത്തിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പറിൽ ഒന്നാമത് റോഡ്‌നി മാർഷാണ്. ഞാൻ ഏറെ ആരാധിക്കുന്ന താരമാണ് മാർഷ്. അദ്ദേഹത്തെ പോലെ ആകണമെന്നാണ് ഞാൻ ആഗ്രഹിച്ചിരുന്നത്. രണ്ടാമത് ഞാൻ എം എസ് ധോണിയെ പറയും. സാഹചര്യങ്ങളെ ശാന്തമായി കൈകാര്യം ചെയ്യുന്ന ധോണിയുടെ രീതി എനിക്ക് ഇഷ്ടമാണ്. മൂന്നാമത് കുമാർ സങ്കക്കാരയാണ്. അദ്ദേഹം വളരെ ക്ലാസ്സിയാണ്', ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു ഗിൽക്രിസ്റ്റിന്റെ പ്രതികരണം.

വരാനിരിക്കുന്ന ബോർഡർ-ഗാവസ്‌കർ പരമ്പരയിൽ ഓസ്‌ട്രേലിയയെ പിന്തുണച്ചും ഗിൽക്രിസ്റ്റ് സംസാരിച്ചു. അവസാന രണ്ട് ടെസ്റ്റ് പരമ്പരകളും വിജയിച്ച ഇന്ത്യ ഹാട്രിക്ക് നേട്ടമാണ് ലക്ഷ്യമിടുന്നത്. എന്നാലും പരമ്പര ഓസ്‌ട്രേലിയ തന്നെ സ്വന്തമാക്കുമെന്നും മത്സരം കടുക്കുമെന്നും ഗിൽക്രിസ്റ്റ് വ്യക്തമാക്കി.

'സ്വന്തം നാട്ടിൽ നടക്കുന്ന പരമ്പരയിൽ തങ്ങളുടെ കരുത്ത് തെളിയിക്കേണ്ട ആവശ്യം ഓസ്‌ട്രേലിയയ്ക്കുണ്ട്. വിദേശത്ത് പോയി മത്സരം എങ്ങനെ വിജയിക്കാമെന്ന് ഇന്ത്യയ്ക്ക് നന്നായി അറിയാം. പക്ഷേ ഞാൻ ഓസ്‌ട്രേലിയയെ പിന്തുണയ്ക്കുന്നു. കടുത്ത പോരാട്ടമാണെങ്കിലും ഓസീസ് തന്നെ വിജയിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു', ഗിൽക്രിസ്റ്റ് കൂട്ടിച്ചേർത്തു.

 

cricket sports news Adam Gilchrist ms dhoni