എഎഫ്സി വനിതാ ഏഷ്യന്‍ കപ്പ് യോഗ്യതാ മത്സരം: ടിമോര്‍-ലെസ്റ്റെയെ തകര്‍ത്ത് ഇന്ത്യ.

രണ്ട് ഗോളുകള്‍ (12', 80') നേടി മനീഷ കല്യാണ്‍ ഇന്ത്യന്‍ ആക്രമണത്തിന് ചുക്കാന്‍ പിടിച്ചപ്പോള്‍, അഞ്ചു തമാങ് (59'), പകരക്കാരിയായ ലിന്‍ഡ കോം സെര്‍ട്ടോ (86') എന്നിവരും ഗോള്‍ നേടി ഇന്ത്യയുടെ വിജയം പൂര്‍ത്തിയാക്കി.

author-image
Jayakrishnan R
New Update
ind womens team

ind womens team



 

ചിയാങ് മായ്, തായ്ലന്‍ഡ് :  എഎഫ്സി വനിതാ ഏഷ്യന്‍ കപ്പ് 2026 യോഗ്യതാ മത്സരങ്ങളില്‍ ഇന്ത്യന്‍ സീനിയര്‍ വനിതാ ഫുട്‌ബോള്‍ ടീം തങ്ങളുടെ ആധിപത്യം തുടരുന്നു. ജൂണ്‍ 29, 2025-ന് തായ്ലന്‍ഡിലെ ചിയാങ് മായിലുള്ള 700th ആനിവേഴ്‌സറി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടിമോര്‍-ലെസ്റ്റെയെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് തകര്‍ത്താണ് ഇന്ത്യ തകര്‍പ്പന്‍ വിജയം നേടിയത്.

രണ്ട് ഗോളുകള്‍ (12', 80') നേടി മനീഷ കല്യാണ്‍ ഇന്ത്യന്‍ ആക്രമണത്തിന് ചുക്കാന്‍ പിടിച്ചപ്പോള്‍, അഞ്ചു തമാങ് (59'), പകരക്കാരിയായ ലിന്‍ഡ കോം സെര്‍ട്ടോ (86') എന്നിവരും ഗോള്‍ നേടി ഇന്ത്യയുടെ വിജയം പൂര്‍ത്തിയാക്കി. മംഗോളിയക്കെതിരെ നേടിയ 13-0 റെക്കോര്‍ഡ് വിജയത്തിന്റെ  പിന്നാലെയാണിത്.

 ഈ വിജയത്തോടെ ഗ്രൂപ്പ് ബിയില്‍ രണ്ട് കളികളില്‍ നിന്ന് ആറ് പോയിന്റുമായി ഇന്ത്യ ഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ചു.

 

sports football