/kalakaumudi/media/media_files/2025/06/23/ind-womens-team-2025-06-23-20-25-34.jpg)
ind womens team
ചിയാങ് മായ് (തായ്ലന്‍ഡ്) ന്മ എഎഫ്‌സി വനിതാഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍യോഗ്യതാ റൗണ്ടില്‍ ഇന്ത്യയ്ക്കു തുടര്‍ച്ചയായ 3-ാം വിജയം. ഇറാഖിനെ 5-0ന് തോല്‍പിച്ച ഇന്ത്യ ഗ്രൂപ്പ് ബിയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി.
സംഗീത ബിസ്‌ഫോര്‍, മനീഷ കല്യാണ്‍, കാര്‍ത്തിക അംഗമുത്തു, ഫന്‍ജോബാം നിര്‍മല ദേവി, നോങ്‌മൈതേം രത്തന്‍ബാല ദേവി എന്നിവരാണ് ഇന്ത്യയ്ക്കായി ഗോളടിച്ചവര്‍.
ഇതോടെ 3 കളികളില്‍ ഇന്ത്യയുടെ ആകെ ഗോള്‍ നേട്ടം 22 ആയി. ഗ്രൂപ്പ് ബിയില്‍ 9 പോയിന്റുമായി ലീഡ് ചെയ്യുന്ന ഇന്ത്യയുടെ ഗോള്‍ വ്യത്യാസം +22 ആണ്. തായ്ലന്‍ഡാണ് രണ്ടാമത്. ഇതോടെ, ശനിയാഴ്ച നടക്കുന്ന ഇന്ത്യ - തായ്ലന്‍ഡ് മത്സരഫലം ഏഷ്യന്‍ കപ്പ് ഫൈനല്‍ റൗണ്ടിനു യോഗ്യത നേടിയവരെ നിര്‍ണയിക്കും.