/kalakaumudi/media/media_files/2026/02/16/afgan2-2026-02-16-17-47-27.jpg)
ന്യൂഡല്‍ഹി: ട്വന്റി20 ലോകകപ്പില്‍ യു.എ.ഇക്കെതിരെ അഫ്ഗാനിസ്താന് അഞ്ച് വിക്കറ്റ് വിജയം. ഓള്‍റൗണ്ടര്‍ അസ്മത്തുള്ള ഒമര്‍സായിയുടെ പ്രകടനമാണ് അഫ്ഗാനിസ്താന്റെ വിജയത്തില്‍ നിര്‍ണായകമായത്. നാലോവറില്‍ 15 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റുകള്‍ വീഴ്ത്തിയ ഒമര്‍സായി, ബാറ്റിങ്ങിലും തിളങ്ങി. പുറത്താകാതെ 40 റണ്‍സ് നേടിയ താരം ടീമിനെ വിജയതീരത്ത് എത്തിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചു.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത യു.എ.ഇ നിശ്ചിത 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സെടുത്തു. സൊഹൈബ് ഖാന്റെ (48 പന്തില്‍ 68 ) അര്‍ധ ശതകമാണ് യു.എ.ഇയെ ഭേദപ്പെട്ട സ്‌കോറില്‍ എത്തിച്ചത്. അലിഷാന്‍ ഷറഫു 40 റണ്‍സ് നേടി. അഫ്ഗാന്‍ നിരയില്‍ ഒമര്‍സായിക്ക് പുറമെ മുജീബ് ഉര്‍ റഹ്മാനും മികച്ച രീതിയില്‍ പന്തെറിഞ്ഞു.
161 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ അഫ്ഗാനിസ്താന് തുടക്കത്തില്‍ തന്നെ ഓപണര്‍ റഹ്മാനുള്ള ഗുര്‍ബാസിനെ (പൂജ്യം) നഷ്ടമായി. എന്നാല്‍ ഇബ്രാഹിം സദ്രാന്‍ (41 പന്തില്‍ 53) ഇന്നിങ്‌സ് നയിച്ചു. ദര്‍വിഷ് റസൂലി 33 റണ്‍സ് നേടി മികച്ച പിന്തുണ നല്‍കി. അവസാന ഓവറുകളില്‍ ഒമര്‍സായി തകര്‍ത്തടിച്ചതോടെ 19.2 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ അഫ്ഗാനിസ്താന്‍ ലക്ഷ്യം കണ്ടു.
ടൂര്‍ണമെന്റിലെ ആദ്യ ജയത്തോടെ ഗ്രൂപ്പ് ഡിയില്‍ അഫ്ഗാനിസ്താന്‍ മൂന്നാം സ്ഥാനത്തെത്തി. ആറ് പോയിന്റുള്ള ദക്ഷിണാഫ്രിക്ക ഒന്നാം സ്ഥാനത്തും ന്യൂസിലന്‍ഡ് രണ്ടാം സ്ഥാനത്തുമാണ്. അഫ്ഗാനിസ്താന്റെ ഈ ജയത്തോടെ ദക്ഷിണാഫ്രിക്കയുടെ സൂപ്പര്‍ 8
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
