ഹാര്‍ദിക് പാണ്ഡ്യയുടെ തീരുമാനം വിചിത്രം; ഹാര്‍ദികിനെതിരായ പോസ്റ്റ് പങ്കുവച്ച് അഫ്ഗാനിസ്ഥാന്‍ താരം

ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയ്‌ക്കെതിരായ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ഷെയര്‍ ചെയ്ത് മുംബൈ ഇന്ത്യന്‍സിന്റെ അഫ്ഗാനിസ്ഥാന്‍ താരം മുഹമ്മദ് നബി.

author-image
Athira Kalarikkal
New Update
Muhmmad Nabi

Muhammad Nabi shares post criticising MI captain Hardik Pandya

Listen to this article
0.75x 1x 1.5x
00:00 / 00:00

 

മുംബൈ : ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയ്‌ക്കെതിരായ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ഷെയര്‍ ചെയ്ത് മുംബൈ ഇന്ത്യന്‍സിന്റെ അഫ്ഗാനിസ്ഥാന്‍ താരം മുഹമ്മദ് നബി. അഫ്ഗാന്‍ താരത്തെകൊണ്ട് പന്ത് എറിയിക്കാതിരുന്ന പാണ്ഡ്യയുടെ തീരുമാനം വിചിത്രമായി തോന്നിയെന്ന ആരാധകന്റെ പോസ്റ്റാണ് മുഹമ്മദ് നബി ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറിയായി പങ്കുവെച്ചത്. നിമിഷങ്ങള്‍ക്കകം സ്റ്റോറി നീക്കം ചെയ്തു. എന്നാല്‍ സ്‌റ്റോറിയുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ സമൂഹമാധ്യമത്തില്‍ പ്രചരിച്ചിരുന്നു.  പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ സ്പിന്നറായ മുഹമ്മദ് നബിക്ക് പന്തെറിയാന്‍ അവസരം ലഭിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് ഇജാസ് അസീസി എന്ന ആരാധകന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ടത്. പഞ്ചാബിനെതിരെ ബാറ്റിങ്ങില്‍ തിളങ്ങാന്‍ താരത്തിനു സാധിച്ചിരുന്നില്ല.

ബാറ്റിങ്ങിന് ഇറങ്ങിയതിനു തൊട്ടുപിന്നാലെ നബി റണ്‍ഔട്ടാകുകയായിരുന്നു. പഞ്ചാബിന്റെ മറുപടി ബാറ്റിങ്ങില്‍ കഗിസോ റബാദ റണ്‍ഔട്ടായത് നബിയുടെ ത്രോയിലായിരുന്നു. റബാദ പുറത്തായതോടെ മുംബൈ മത്സരം ഒന്‍പതു റണ്‍സിന് വിജയിക്കുകയും ചെയ്തു.

Hardik Pandya mumbai indians Muhammad Nabi