കറാച്ചി :ചാമ്പ്യൻസ് ട്രോഫിയിൽ കിരീട പ്രതീക്ഷയോടെയാണ് അഫഗാനിസ്ഥാൻ ഇറങ്ങുന്നതെന്ന് ഓൾ റൗണ്ടർ ഗുൽബാദിൻ നായിബ്.നൂറു ശതമാനം മികവ് പുലർത്താനാണ് ശ്രമമെന്നും നായിബ് മാധ്യമങ്ങളോട് പറഞ്ഞു.ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും ഇംഗ്ലണ്ടുമടങ്ങുന്ന ശക്തമായ ഗ്രൂപ്പിലാണെങ്കിലും അഫ്ഗാനിസ്ഥാൻ താരങ്ങൾക്ക് ഭയമില്ല.ഐസിസി ടൂർണമെന്റുകളിൽ വമ്പൻമാരെ ഞെട്ടിപ്പിച്ച പ്രകടനം ആവർത്തിക്കാൻ ഉറച്ചു തന്നെയാണ് അഫ്ഗാനിസ്ഥാന്റെ വരവെന്നാണ് ഗുൽബാദിൻ നായിബ് പറയുന്നത്.ദുബായിൽ അടുത്തിടെ അവസാനിച്ച ഐഎൽ T20 യിൽ ഓൾറൗണ്ട് മികവിലൂടെ ദുബായ് കാപിറ്റൽസിനെ കിരീടത്തിൽ എത്തിക്കാനായത് ആത്മവിശ്വാസം വർധിപ്പിച്ചെന്നും താരം പറയുന്നു.2011 ൽ അഫ്ഗാനിസ്ഥാൻ ടീമിലെത്തിയ ഗുൽബാദിൻ 86 ഏകദിനങ്ങളിലും 75 T20യിലും കളിച്ചിട്ടുണ്ട്.
കിരീടം നേടുമെന്ന പ്രതീക്ഷയോടെയാണ് അഫ്ഗാനിസ്ഥാൻ ഗ്രൗണ്ടിലിറങ്ങുന്നതെന്ന് ',അഫ്ഗാൻ താരം ഗുൽബാദിൻ നായിബ്
ചാമ്പ്യൻസ് ട്രോഫിയിൽ കിരീട പ്രതീക്ഷയോടെയാണ് അഫഗാനിസ്ഥാൻ ഇറങ്ങുന്നതെന്ന് ഓൾ റൗണ്ടർ ഗുൽബാദിൻ നായിബ്.നൂറു ശതമാനം മികവ് പുലർത്താനാണ് ശ്രമമെന്നും നായിബ് മാധ്യമങ്ങളോട് പറഞ്ഞു
New Update