/kalakaumudi/media/media_files/ocrVtBSQkDOd6bq9LR8s.jpg)
afghanistan win against papua new guinea and end t20 world cup hopes of new zealand end
ട്രിനിഡാഡ്: ടി20 ലോകകപ്പിൽ പാപുവ ന്യൂ ഗിനിയയെ ഏഴ് വിക്കറ്റിന് തകർത്ത് അഫ്ഗാനിസ്ഥാൻ സൂപ്പർ 8ൽ ഇടംനേടി.ആദ്യം ബാറ്റ് ചെയ്ത പാപുവ ന്യൂ ഗിനിയ 19.5 ഓവറിൽ 95 റൺസിന് ഓൾ ഔട്ടായപ്പോൾ 15.1 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ അഫ്ഗാൻ ലക്ഷ്യത്തിലെത്തി.36 പന്തിൽ 49 റൺസുമായി പുറത്താകാതെ നിന്ന ഗുൽബാദിൻ നൈബ് ആണ് അഫ്ഗാൻറെ വിജയം എളുപ്പമാക്കിയത്.
മുഹമ്മദ് നബി 16 റൺസുമായി പുറത്താകാതെ നിന്നു. റഹ്മാനുള്ള ഗുർബാസ്(11), ഇബ്രാഹിം സർദ്രാൻ(0), അസ്മത്തുള്ള ഒമർസായി(13) എന്നിവരുടെ വിക്കറ്റുകളാണ് അഫ്ഗാന് നഷ്ടമായത്. സ്കോർ പാപുവ ന്യൂ ഗിനിയ 19.5 ഓവറിൽ 95ന് ഓൾ ഔട്ട്, അഫ്ഗാനിസ്ഥാൻ 15.1 ഓവറിൽ 101-3.
തുടർച്ചയായ മൂന്നാം ജയത്തോടെ അഫ്ഗാനിസ്ഥാൻ ആതിഥേയരായ വെസ്റ്റ് ഇൻഡീസിനൊപ്പം സി ഗ്രൂപ്പിൽ നിന്ന് സൂപ്പർ 8ൽ എത്തുന്ന രണ്ടാമത്തെ ടീമായപ്പോൾ ആദ്യ രണ്ട് കളിയും തോറ്റ കരുത്തരായ ന്യൂസിലൻഡ് ലോകകപ്പ് സൂപ്പർ 8ൽ എത്താതെ പുറത്തായി.
ആദ്യ മത്സരത്തിൽ അഫ്ഗാനോടും ഇന്നലെ വെസ്റ്റ് ഇൻഡീസിനോടും തോറ്റതാണ് ന്യൂസിലൻഡിന് തിരിച്ചടിയായത്. ന്യൂസിലൻഡിന് പുറമെ സി ഗ്രൂപ്പിൽ നിന്ന് മൂന്ന് കളികളിൽ ഒരു ജയമുള്ള ഉഗാണ്ടയും പാപുവ ന്യൂ ഗിനിയയും സൂപ്പർ 8 കാണാതെ പുറത്തായി.
അഫ്ഗാനെതിരെ ആദ്യം ബാറ്റ് ചെയ്ത പാപു ന്യൂ ഗിനിയക്കായി മൂന്ന് പേർ മാത്രമാണ് രണ്ടക്കം കടന്നത്. 27 റൺസെടുത്ത കിപ്ലിൻ ഡോറിഗയാണ് പാപുവ ന്യൂ ഗിനിയയുടെ ടോപ് സ്കോറർ. ടോണി ഉറ(11), അലൈ നാവോ(13) എന്നിവർ മാത്രമാണ് പിന്നീട് അവർക്കായി രണ്ടക്കം കടന്ന ബാറ്റർമാർ.
അഫ്ഗാനായി ഫസലുള്ള ഫാറൂഖി 16 റൺസിന് മൂന്ന് വിക്കറ്റെടുത്തപ്പോൾ നവീൻ ഉൾ ഹഖ് നാലു റൺസിന് രണ്ട് വിക്കറ്റെടുത്തു. ക്യാപ്റ്റൻ റാഷിദ് ഖാൻ നാലോവറിൽ 25 റൺസ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും നേടാനായില്ല.