sanjiv goenka hosts kl rahul for dinner pic of duo hugging goes viral
ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സിൻ്റെ (എൽഎസ്ജി) ഉടമ സഞ്ജീവ് ഗോയങ്ക, ക്യാപ്റ്റൻ കെ എൽ രാഹുലിനെ തിങ്കളാഴ്ച രാത്രി അത്താഴത്തിന് ക്ഷണിച്ചതായി റിപ്പോർട്ട്.ഇരുവരും കെട്ടിപ്പിടിക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇരുവരും തമ്മിലുള്ള അഭിപ്രായവ്യത്യാസത്തെക്കുറിച്ചുള്ള വാർത്തകൾ വിവാദമാകുന്നതിനിടെയാണ് ഇരുവരും ഒരുമിച്ചുള്ള പുതിയ ചിത്രം പുറത്തുവന്നത്. ഇതോടെ ഇരുവരും തമ്മിൽ യാതൊരു പ്രശ്നങ്ങളുമില്ലെന്നാണ് വ്യക്തമാകുന്നത്.
കഴിഞ്ഞയാഴ്ച ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ എൽഎസ്ജിയുടെ 10 വിക്കറ്റ് തോൽവിക്ക് ശേഷം സ്റ്റേഡിയത്തിൽവച്ച് സഞ്ജീവ് ഗോയങ്ക കെ എൽ രാഹുലിനെ രൂക്ഷമായി വിമർശിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു. പിന്നാലെ ഗോയങ്കലിനെതിരെ വിമർശനവുമായി നിരവധി പേരാണ് രംഗത്തെത്തിയത്.
ബാറ്റിംഗ് ഓപ്പൺ ചെയ്ത് 460 റൺസ് നേടിയെങ്കിലും, രാഹുലിൻ്റെ സ്‌ട്രൈക്ക് റേറ്റ് 136.09 ആണ്.ഇത് എൽഎസ്ജി ലൈനപ്പിലെ മധ്യനിര ബാറ്റ്‌സ്മാൻമാരായ മാർക്കസ് സ്റ്റോയിനിസ്, നിക്കോളാസ് പൂരൻ എന്നിവരെ സമ്മർദ്ദത്തിലാക്കിയതായി റിപ്പോർട്ടുണ്ട്.എന്നിരുന്നാലും, മധ്യനിരയിലെ സമ്മർദങ്ങൾക്കിടയിലും രാഹുലിൻ്റെ കഴിവുകളിൽ ആത്മവിശ്വാസമുണ്ടെന്ന് സൂചിപ്പിക്കുന്ന ക്ലൂസനർ സീനിയർ ബാറ്ററിന് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു.എൽഎസ്ജി നിലവിൽ 12 പോയിൻ്റുമായി ഏഴാം സ്ഥാനത്താണ്.