വനിതാ ഫുട്ബോള്‍ താരങ്ങള്‍ക്കെതിരെ അതിക്രമം; എഐഎഫ്എഫ് എക്സിക്യുട്ടീവ് കമ്മിറ്റി അംഗം അറസ്റ്റില്‍

വനിതാ ഫുട്ബോള്‍ താരങ്ങളുടെ ഹോട്ടല്‍ മുറിയില്‍ അതിക്രമിച്ച് കയറി മര്‍ദിച്ചതില്‍ അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ (എഐഎഫ്എഫ്) എക്സിക്യുട്ടീവ് കമ്മിറ്റി അംഗം ദീപക് ശര്‍മ അറസ്റ്റില്‍ സ്ത്രീകള്‍ക്ക് നേരെ ബലപ്രയോഗം നടത്തല്‍, മറ്റ് കുറ്റങ്ങള്‍ തുടങ്ങി വിവിധ വകുപ്പുകള്‍ പ്രകാരമാണ് അറസ്റ്റ്

author-image
Athira Kalarikkal
New Update
Deepak Sharma

Deepak Sharma

Listen to this article
0.75x1x1.5x
00:00/ 00:00


മഡ്ഗാവ്: വനിതാ ഫുട്ബോള്‍ താരങ്ങളുടെ ഹോട്ടല്‍ മുറിയില്‍ അതിക്രമിച്ച് കയറി മര്‍ദിച്ചതില്‍ അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ (എഐഎഫ്എഫ്) എക്സിക്യുട്ടീവ് കമ്മിറ്റി അംഗം ദീപക് ശര്‍മ അറസ്റ്റില്‍. ഇന്ത്യന്‍ വനിതാ ലീഗിനിടെ മദ്യപിച്ചെത്തിയ ദീപക് ഹോട്ടല്‍ മുറിയില്‍ അതിക്രമിച്ച് കയറി മര്‍ദിക്കുകയും മോശമായി പെരുമാറുകയും ചെയ്തുവെന്ന രണ്ട് വനിതാ ഫുട്ബോള്‍ താരങ്ങളുടെ പരാതിയിലാണ് അറസ്റ്റ്. 

മാര്‍ച്ച് 28-നായിരുന്നു സംഭവം. ഇക്കാര്യത്തില്‍ അതിവേഗം നടപടിയെടുക്കാന്‍ കേന്ദ്ര കായിക മന്ത്രാലയം നിര്‍ദേശം നല്‍കി. ഔദ്യോഗികമായി ലഭിച്ച പരാതിയെ തുടര്‍ന്ന് ദീപക്കിനെ ശനിയാഴ്ച ചോദ്യം ചെയ്യലിനായി മപുസ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. സ്ത്രീകള്‍ക്ക് നേരെ ബലപ്രയോഗം നടത്തല്‍, മറ്റ് കുറ്റങ്ങള്‍ തുടങ്ങി വിവിധ വകുപ്പുകള്‍ പ്രകാരമാണ് മപുസ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തെന്ന് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് സന്ദേശ് ചോദങ്കര്‍ പറഞ്ഞു.

goa AIFF Deepak Sharma