/kalakaumudi/media/media_files/2025/04/16/jsQamNg1am3SRcx0bbL4.jpg)
ചണ്ഡീഗഢ്: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരേ പഞ്ചാബ് കിങ്‌സിന് ജയം. വളരെ താഴ്ന്ന ടാര്‍ഗറ്റ് സ്‌കോറായ 111 റണ്‍സാണ് ആദ്യം ബാറ്റിംഗിനു ഇറങ്ങിയ പഞ്ചാബ് കിങ്‌സ് നേടിയത്. 112 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്ത എന്നാല്‍ 95 ന് പുറത്തായി. 16 റണ്‍സിന്റെ ജയമാണ് പഞ്ചാബ് സ്വന്തമാക്കിയത്.
യൂസ്വേന്ദ്ര ചാഹലാണ് നാല് വിക്കറ്റെടുത്ത് ടീമിനെ വിജയത്തിലേക്കെത്തിച്ചത്. ചാഹല്‍ എടുത്ത അജിങ്ക്യ രഹാനെയുടെ വിക്കറ്റാണ് കളിയില്‍ നിര്‍ണ്ണായകമായത്.
ഓണ്‍-ഫീല്‍ഡ് അംപയര്‍ എടുത്ത എല്‍ ബി ഡബ്‌ള്യു ശരിവച്ചു കൊണ്ടുള്ള രഹാനെയുടെ പിന്മാറ്റമാണ് ഇപ്പോള്‍ ആരാധകരെ നിരാശരാക്കിയത്. റിവ്യൂ അപ്പീല്‍ പോകാന്‍ അവസരമുണ്ടായിട്ടും രഹാനെ അതെടുക്കാത്തതിനാല്‍ കടുത്ത പ്രഹരമാണ് ടീമിനു നേരിടേണ്ടി വന്നത്.
ടീമിലെ മുഖ്യ ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളായ രഹാനെയുടെ ഈ പെരുമാറ്റം സ്വാര്‍ത്ഥമാണെന്നും, റിവ്യൂവിനു പോയിരുന്നെങ്കില്‍ എന്തായാലും കുറച്ചു കൂടി സമയം ക്രീസില്‍ തുടരാന്‍ സാധിച്ചേനെ എന്നും പഴയ ഇന്ത്യന്‍ ക്രിക്കറ്റര്‍ മൊഹമ്മദ് കൈഫ് പറഞ്ഞു. രഹാനെ എന്ന വ്യക്തിയായല്ല, മറിച്ച് കെ കെ ആറിന്റെ ബാറ്റ്‌സ്മാന്‍ ആണെന്ന ബോധത്തോടെയും, ഉത്തരവാദിത്ത്വത്തോടെയും മാച്ചുകളെ സമീപിക്കണമെന്നും കൂട്ടിച്ചേര്‍ത്തു.
മാച്ചിനു ശേഷം ഡി ആര്‍ എസ് ആ സമയത്ത് എടുക്കാഞ്ഞതില്‍ താന്‍ തന്നെയാണ് കുറ്റക്കാരന്‍ എന്ന് രഹാനെ പറഞ്ഞു. ആ സമയത്ത് അത് എല്‍ ബി ഡബ്‌ള്യു ആണോ അല്ലയോ എന്ന് എനിക്കോ, കൂടെ നിന്നിരുന്ന ആംഗ്രിഷ് രഘുവംശിക്കോ മനസ്സിലായില്ല. അതിനാല്‍ അംപയറിന്റെ തീരുമാനത്തിന് ഞങ്ങള്‍ വിടുകയായിരുന്നു. എന്ന് രഹാന പ്രസ്താവനയില്‍ പറഞ്ഞു.