/kalakaumudi/media/media_files/2025/07/07/akash-deep-2025-07-07-20-39-20.webp)
akash deep
എഡ്ജ്ബാസ്റ്റണ്‍: ഇംഗ്ലണ്ടിനെതിരായുള്ള എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റിലെ തന്റെ 10 വിക്കറ്റ് നേട്ടം കാന്‍സര്‍ ബാധിതയായ സഹോദരിക്ക് സമര്‍പ്പിച്ച് ആകാശ് ദീപ്. 'ഞാന്‍ ആരോടും ഇതിനെക്കുറിച്ച് സംസാരിച്ചിട്ടില്ല, പക്ഷേ രണ്ട് മാസം മുമ്പ് എന്റെ സഹോദരിക്ക് കാന്‍സര്‍ കണ്ടെത്തി. എന്റെ പ്രകടനത്തില്‍ അവള്‍ വളരെ സന്തുഷ്ടയായിരിക്കും, ഇത് കുറച്ച് പുഞ്ചിരി തിരികെ കൊണ്ടുവരും. ഞാന്‍ പന്ത് എടുക്കുമ്പോഴെല്ലാം അവളുടെ ചിന്തകളും ചിത്രവും എന്റെ മനസ്സില്‍ കടന്നുവന്നു. ഈ പ്രകടനം അവള്‍ക്കായി സമര്‍പ്പിക്കുന്നു. ഞാന്‍ അവളോട് പറയാന്‍ ആഗ്രഹിക്കുന്നു. ചേച്ചി, ഞങ്ങള്‍ എല്ലാവരും നിങ്ങളോടൊപ്പമുണ്ട്.' ആകാശ് കുറിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
