റിയാദ് : അല്‍ നസറിനും റൊണാള്‍ഡോക്കും സൗദി പ്രീമിയര്‍ ലീഗ് സീസണില്‍ ആദ്യ വിജയം. ഇന്നലെ നടന്ന മത്സരത്തില്‍ അല്‍ ഫെയ്ഹയെ നേരിട്ട അല്‍ നസര്‍ ഒന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് വിജയിച്ചത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഒരു ഗോളും ഒരു അസിസ്റ്റുമായി തിളങ്ങി.
മത്സരത്തിന്റെ അഞ്ചാം മിനുട്ടില്‍ ആയിരുന്നു അല്‍ നസറിന്റെ ആദ്യ ഗോള്‍. റൊണാള്‍ഡോയുടെ അസിസ്റ്റില്‍ നിന്ന് ടലിസ്‌കയുടെ ഫിനിഷ് ആണ് അല്‍ നസറിന് ലീഡ് ലഭിച്ചത്. ആദ്യ പകുതിയുടെ അവസാന നിമിഷം ലഭിച്ച ഫ്രീകിക്കില്‍ നിന്ന് റൊണാള്‍ഡോ അല്‍ നസറിന്റെ ലീഡ് ഇരട്ടിയാക്കി. റൊണാള്‍ഡോയുടെ പ്രൊഫഷണല്‍ കരിയറിലെ 899ആം ഗോളായിരുന്നു ഇത്. രണ്ടാം പകുതിയില്‍ ബ്രൊസോവിചിന്റെയും ടലിസ്‌കയിലൂടെയും ഗോളിലൂടെ അല്‍ നസര്‍ വിജയം പൂര്‍ത്തിയാക്കി. ഈ വിജയത്തോടെ അല്‍ നസര്‍ ലീഗില്‍ 4 പോയിന്റുമായി രണ്ടാം സ്ഥാനത്ത് നില്‍ക്കുകയാണ്.