കലാശപ്പോരില്‍ അല്‍ നസറിന് സഡന്‍ ഡെത്ത്; പൊട്ടിക്കരഞ്ഞ് റൊണാള്‍ഡോ

മത്സരം കൈവിട്ടുപോയതില്‍ അതിയായ വിഷമമായിരുന്നു റൊണാള്‍ഡോയ്ക്ക്. പൊട്ടികരഞ്ഞുകൊണ്ടാണ്  റൊണാള്‍ഡോ കളം വിട്ടത്.  2023-24 സീസണില്‍ കിരീടമില്ലാതെ അല്‍ നസറിന് മടങ്ങേണ്ടി വന്നു.  

author-image
Athira Kalarikkal
New Update
rono cr

Ronaldo in tears after Al-Nassr's heartbroken defeat to Al-Hilal

Listen to this article
0.75x 1x 1.5x
00:00 / 00:00

റിയാദ് : കിങ്‌സ് കപ്പില്‍ റൊണാള്‍ഡോയ്ക്കും അല്‍ നസറിനും തോല്‍വി. ജിദ്ദയിലെ കിങ് അബ്ദുല്ല സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ സഡന്‍ ഡെത്തിലാണ് അല്‍ നസര്‍ അല്‍ ഹിലാലിനോട് അടിയറവു പറഞ്ഞത്. മത്സരം കൈവിട്ടുപോയതില്‍ അതിയായ വിഷമമായിരുന്നു റൊണാള്‍ഡോയ്ക്ക്. പൊട്ടികരഞ്ഞുകൊണ്ടാണ്  റൊണാള്‍ഡോ കളം വിട്ടത്.  2023-24 സീസണില്‍ കിരീടമില്ലാതെ അല്‍ നസറിന് മടങ്ങേണ്ടി വന്നു.  

ആവേശം നിറഞ്ഞ കലാശപ്പോരിന്റെ നിശ്ചിത സമയത്തില്‍ ഇരുടീമുകളും ഓരോ ഗോളടിച്ച് പിരിഞ്ഞു. മത്സരത്തിന്റെ ഏഴാം മിനിറ്റില്‍ അലെക്സാണ്ടര്‍ മിട്രോവിച്ചിലൂടെ അല്‍ ഹിലാല്‍ ലീഡെടുക്കുകയായിരുന്നു. 88-ാം മിനിറ്റിലാണ് അല്‍ നസറിന്റെ സമനില ഗോള്‍ വരുന്നത്. അയ്മന്‍ യഹിയയാണ് അല്‍ നസറിനെ ഒപ്പമെത്തിച്ചത്. ഇതിനിടെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ബൈസിക്കിള്‍ കിക്കിലൂടെ ആരാധകരെ ആവേശത്തിലെത്തിച്ചെങ്കിലും  ഗോളായില്ല.

 56-ാം മിനിറ്റില്‍ അല്‍ നസറിന്റെ ഗോള്‍ കീപ്പര്‍ ഒസ്പിന റെഡ് കാര്‍ഡ് കണ്ട് പുറത്തുപോവേണ്ടി വന്നു. ഇതോടെ അല്‍ നസര്‍ പത്ത് പേരായി ചുരുങ്ങി. അതിനു ശേഷം പൊനാല്‍റ്റി ഷൂട്ട്ഔട്ടില്‍ നാലിനെതിരെ അഞ്ച് ഗോളുകള്‍ക്ക് അല്‍ഹിലാല്‍ കിരീടം നേടി

Al Nassr christiano ronaldo Al-Hilal kings cup