/kalakaumudi/media/media_files/2026/02/01/alkaras-2026-02-01-19-43-49.jpg)
മെല്‍ബണ്‍: കാര്‍ലോസ് അല്‍ക്കാരസിന് കന്നി ആസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം. ഫൈനലില്‍ നൊവാക്ക് ജോക്കോവിച്ചിനെയാണ് പരാജയപ്പെടുത്തിയത്. ഇതോടെ നാല് മേജര്‍ ഗ്രാന്‍സ്ലാം കിരീടങ്ങളും സ്വന്തമാക്കിയ താരം കരിയര്‍ ഗ്രാന്‍ഡ് സ്ലാം നേട്ടം പൂര്‍ത്തിയാക്കി. 22 വയസ്സും 272 ദിവസം മാത്രം പ്രായമുള്ള അല്‍ക്കാരസ് ഈ നേട്ടം കൈവരിക്കുന്ന പ്രായം കുറഞ്ഞ താരമായി മാറി.
സെമി ഫൈനലില്‍ ജര്‍മന്‍ താരം അലക്സാണ്ടര്‍ സിവറേവിനെ തോല്‍പിച്ചാണ് അല്‍ക്കാരസ് ഫൈനലിലെത്തിയത്. അതെ സമയം ലോക രണ്ടാം നമ്പര്‍ താരം ജാനിക്ക് സിന്നറിനെ അഞ്ച് സീറ്റുകളുടെ പോരാട്ടത്തില്‍ തോല്‍പിച്ചാണ് നൊവാക്ക് ജോക്കോവിച്ച് ഫൈനലിലേക്ക് മുന്നേറിയത്.
മെല്‍ബണിലെ റോഡ് ലെവര്‍ അരീനയില്‍ നടന്ന ഫൈനല്‍ പോരാട്ടത്തില്‍ ഒരു സെറ്റ് പിന്നില്‍ നിന്ന ശേഷമാണ് അല്‍ക്കാരസ് തിരിച്ച് വന്നത്. ആദ്യ സെറ്റ് 2-6 എന്ന സ്‌കോറിനാണ് ജോക്കോവിച്ച് തന്റെ പേരിലാക്കിയത്. പക്ഷെ പിന്നീടുള്ള സീറ്റുകള്‍ 6-2, 6-3, 7-5 എന്ന സ്‌കോറിന് അല്‍ക്കാരസ് ജയിക്കുകയായിരുന്നു.
യുഎസ് ഓപ്പണ്‍, ഫ്രഞ്ച് ഓപ്പണ്‍, വിമ്പിള്‍ഡണ്‍ കിരീടങ്ങള്‍ രണ്ട് തവണ വീതം നേടിയിട്ടുള്ള അല്‍ക്കാരസിന്റെ കരിയറിലെ ഏഴാം ഗ്രാന്‍ഡ്സ്ലാം കിരീടമാണിത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
