അമേരിക്കന്‍ ഇതിഹാസ താരം  അലക്‌സ് മോര്‍ഗന്‍ വിരമിച്ചു

''ഞാന്‍ വിരമിക്കുകയാണ്, ഈ തീരുമാനത്തെക്കുറിച്ച് എനിക്ക് വളരെയധികം വ്യക്തതയുണ്ട്. ഞാന്‍ എന്റെ രണ്ടാമത്തെ കുഞ്ഞിനെ പ്രതീക്ഷിക്കുന്നു, എന്റെ മകള്‍ ചാര്‍ലി ഉടന്‍ ഒരു സഹോദരി ആകും.'' മോര്‍ഗന്‍ കുറിച്ചു.

author-image
Athira Kalarikkal
New Update
alax morgan
Listen to this article
0.75x1x1.5x
00:00/ 00:00

വനിതാ ഫുട്ബോളിലെ ഏറ്റവും ആഘോഷിക്കപ്പെട്ട താരങ്ങളില്‍ ഒരാളായ അലക്സ് മോര്‍ഗന്‍ 35-ാം വയസ്സില്‍ പ്രൊഫഷണല്‍ സോക്കറില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. 220-ലധികം മത്സരങ്ങളും 123 അന്താരാഷ്ട്ര ഗോളുകളും നേടിയ യുഎസ് വനിതാ ദേശീയ ടീം താരം തന്റെ അവസാന മത്സരം കളിക്കുകയാണെന്ന് പ്രഖ്യാപിച്ചു. ഞായറാഴ്ച അവളുടെ ക്ലബ്ബായ സാന്‍ ഡീഗോ വേവ് നാഷണല്‍ വിമന്‍സ് സോക്കര്‍ ലീഗില്‍ നോര്‍ത്ത് കരോലിന കറേജിനെ നേരിടുന്നത് ആയിരിക്കും മോര്‍ഗന്റെ അവസാന മത്സരം. 

രണ്ട് തവണ ഫിഫ വനിതാ ലോകകപ്പ് ചാമ്പ്യനും ഒളിമ്പിക് സ്വര്‍ണ്ണ മെഡല്‍ ജേതാവുമായ മോര്‍ഗന്‍ ഒരു ദശാബ്ദത്തിലേറെയായി അമേരിക്കന്‍ വനിതാ ടീമിന്റെ പ്രധാന താരമാണ്. എക്സില്‍ (മുമ്പ് ട്വിറ്റര്‍) പങ്കിട്ട ഒരു ഹൃദയസ്പര്‍ശിയായ വീഡിയോയില്‍, മോര്‍ഗന്‍ തന്റെ തീരുമാനത്തെക്കുറിച്ചുള്ള ആവേശം പങ്കുവെച്ചു: ''ഞാന്‍ വിരമിക്കുകയാണ്, ഈ തീരുമാനത്തെക്കുറിച്ച് എനിക്ക് വളരെയധികം വ്യക്തതയുണ്ട്. ഞാന്‍ എന്റെ രണ്ടാമത്തെ കുഞ്ഞിനെ പ്രതീക്ഷിക്കുന്നു, എന്റെ മകള്‍ ചാര്‍ലി ഉടന്‍ ഒരു സഹോദരി ആകും.'' മോര്‍ഗന്‍ കുറിച്ചു.

retirement football