അലക്‌സാണ്ടര്‍ കോഫ് ബ്ലാസ്റ്റേഴ്സില്‍

ഫ്രഞ്ച് പ്രതിരോധ താരത്തെ തട്ടകത്തിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി. 32കാരനായ അലക്‌സാണ്ടര്‍ കോഫിനെയാണ് ബ്ലാസ്റ്റേഴ്സ് സൈന്‍ ചെയ്തത്. ക്ലബ്ബ് തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്.

author-image
Prana
New Update
alex blasters
Listen to this article
0.75x1x1.5x
00:00/ 00:00

ഫ്രഞ്ച് പ്രതിരോധ താരത്തെ തട്ടകത്തിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി. 32കാരനായ അലക്‌സാണ്ടര്‍ കോഫിനെയാണ് ബ്ലാസ്റ്റേഴ്സ് സൈന്‍ ചെയ്തത്. ക്ലബ്ബ് തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്.
ഒരു വര്‍ഷത്തെ കരാറാണ് കോഫ് ക്ലബില്‍ ഒപ്പുവച്ചിരിക്കുന്നത്. ഫ്രഞ്ച് ലീഗ് 2ല്‍ എസ്എം കെയ്‌നിനായാണ് താരം അവസാനമായി കളിച്ചത്. തന്റെ ഒറിജിനല്‍ പൊസിഷന്‍ സെന്റര്‍ ബാക്ക് ആണെങ്കില്‍ പോലും ഡിഫെന്‍സീവ് മിഡ്ഫീല്‍ഡറായും റൈറ്റ് ബാക്കായും അലക്‌സാണ്ടര്‍ കോഫ് കഴിവ് തെളിയിച്ചിട്ടുണ്ട്.
'അലക്സാണ്ടര്‍ ഞങ്ങള്‍ക്ക് ആവശ്യമായ അനുഭവവും ഗുണനിലവാരവും നല്‍കുകയും ഞങ്ങളുടെ ടീമിലെ വ്യത്യസ്ത പൊസിഷനുകള്‍ ശക്തിപ്പെടുത്തുകയും ചെയ്യും. അദ്ദേഹത്തില്‍ നിന്ന് ഞങ്ങള്‍ നേതൃത്വഗുണങ്ങളും പ്രതീക്ഷിക്കുന്നു', കോഫിന്റെ വരവിനെ കുറിച്ച് കേരളാ ബ്ലാസ്റ്റേഴ്സിന്റെ സ്പോര്‍ട്ടിങ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസ് പറഞ്ഞു.

Kerala Blasters isl Defender